ഉത്തരാഖണ്ഡിൽ തുരങ്കം തകർന്നു; 36 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്

Update: 2023-11-12 08:28 GMT
Advertising

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് 36 തൊഴിലാളികൾ കുടുങ്ങി. ഉത്തരകാശിയിലെ സിൽക്യാര മുതൽ ദണ്ഡൽഗാവ് വരെ നിർമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. തുരങ്കം തുറന്ന് ജോലിക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രാഥമിക വിവരം അനുസരിച്ച്, തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്ന് 200 മീറ്റർ അകലെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ജോലിക്കാർ പ്രവേശന കവാടത്തിൽ നിന്ന് 2,800 ആയിരുന്നു. ഇവരുടെ കയ്യിൽ ഓക്‌സിജൻ സിലിണ്ടറുണ്ടെന്നാണ് വിവരം. ടണലിനുള്ളിലേക്ക് ഓക്‌സിജൻ പൈപ്പുണ്ടെന്നും തൊഴിലാളികൾ സുരക്ഷിതാരാണെന്നും ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഉത്തരകാശിയിൽ നിന്ന് യമുനോത്രി ധാമിലേക്ക് 26 കിലോമീറ്റർ ദൂരം കുറയ്ക്കാനായുള്ള ഛാർ ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്ക നിർമാണം നടക്കുന്നത്. പുലർച്ചെ നാലു മണിയോടെ, നാലര കിലോമീറ്റർ നീളമുള്ള ടണലിന്റെ 150 മീറ്റർ ഭാഗം തകർന്നു വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News