രണ്ട് അന്യായങ്ങൾക്കിടയിലും വിധിപറേണ്ടിവരും; ഏറ്റവും അന്യായം ഏതാണെന്നു നോക്കുകയാണ് ചെയ്യുക-ചീഫ് ജസ്റ്റിസ്

അസിസ്റ്റന്റ് സെക്ഷൻ ഓഫിസർമാരുടെ നിയമനവും സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കേസിൽ വിധിപറയുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം

Update: 2023-01-05 13:58 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: കോടതിയിൽ ന്യായത്തിനും അന്യായത്തിനും ഇടയിൽ മാത്രമല്ല വിധിപറേണ്ടി വരാറുള്ളതെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. പലപ്പോഴും രണ്ട് അന്യായങ്ങൾക്കിടയിൽ തീരുമാനമെടുക്കേണ്ടി വരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അസിസ്റ്റന്റ് സെക്ഷൻ ഓഫിസർമാരുടെ നിയമനവും സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കേസിൽ വിധിപറയുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. 'തീർന്ന വിഷയങ്ങൾ തീരുമാനമാകാതെ വിടണോ എന്നു നോക്കുന്നതും അനീതിയാണ്. കോടതിയിൽ എപ്പോഴും നീതിക്കും അനീതിക്കും ഇടയിൽ മാത്രമല്ല തർക്കം നടക്കുക. ചിലപ്പോൾ രണ്ടും അന്യായമാകും. അവിടെ ഏതാണ് കൂടുതൽ അന്യായമെന്നാണ് നോക്കേണ്ടത്. വിഷയങ്ങളിൽ തീർപ്പുകൽപിക്കാതിരിക്കുന്നത് കൂടുതൽ അനീതിയാകും.

2002നും 2005നും ഇടയിൽ അസിസ്റ്റന്റ് തസ്തികയിൽ നടന്ന നേരിട്ടുള്ള നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജിക്കാർ കോടതിയെ സമീപിച്ചത്. നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും അസാധുവായി പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസും ജസ്റ്റിസ് പി.എസ് നരസിംഹയും അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

Summary: 'In a court, the balance is not always between what is just and what is unjust. Sometimes it is unjust and unjust. Then we have to see which one is more unjust.', says CJI DY Chandrachud

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News