25ാം നിലയില്‍ നിന്ന് വീണ് ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം

രാത്രി ഒരു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്

Update: 2021-10-18 05:38 GMT
Advertising

25ആം നിലയിൽ നിന്ന്​ താ​ഴെവീണ്​ ഇരട്ടക്കുട്ടികൾക്ക്​ ദാരുണാന്ത്യം. 14 വയസുള്ള സഹോദരൻമാരാണ് അപാര്‍ട്മെന്‍റില്‍ നിന്നും വീണുമരിച്ചത്.​ യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. ശനിയാഴ്ച അർധരാത്രിയാണ് കുട്ടികള്‍ അപാർട്ട്​മെന്‍റില്‍ നിന്ന്​ വീണു​മരിച്ചത്​.

സത്യനാരായൺ, സൂര്യനാരായൺ എന്നിവരാണ്​ മരിച്ചത്​. 25ആം നിലയിൽ നിന്ന്​ കുട്ടികൾ എങ്ങനെയാണ്​ താഴെവീണതെന്ന് വ്യക്തമല്ല. കുട്ടികളുടെ പിതാവ്​ ഔദ്യോഗിക ആവശ്യത്തിനായി മുംബൈയി​ലായിരുന്നു. കുട്ടികളുടെ മാതാവും സഹോദരിയും മാത്രമാണ്​ വീട്ടിലുണ്ടായിരുന്നത്​.

രാത്രി ഒരു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. ഇരുവരും അപാർട്ട്​മെന്‍റിൽനിന്ന്​ താഴേക്ക്​ വീഴുകയായിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം അപകട മരണമാണ്. പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ പുറത്തുവന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് വിജയ്​നഗർ പൊലീസ്​ സ്​റ്റേഷനിലെ സർക്കിൾ ഇന്‍സ്പെക്ടര്‍ മഹിപാൽ സിങ്​ പറഞ്ഞു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News