പദ്മ പുരസ്കാര വിതരണം പൂര്‍ത്തിയായി, താജ്മഹലും കുത്തുബ്മിനാറും പൊളിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ; ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍
ഇന്ത്യയിലെ പരമോന്നത സിവിലിയൻ പുരസ്‌കാരമയ പദ്മ അവാർഡുകളുടെ രണ്ടാം ഘട്ട വിതരണം പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുര്‌സകാരങ്ങൾ വിതരണം ചെയ്തത്
ഇന്ത്യയിലെ പരമോന്നത സിവിലിയൻ പുരസ്‌കാരമയ പദ്മ അവാർഡുകളുടെ രണ്ടാം ഘട്ട വിതരണം പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുര്‌സകാരങ്ങൾ വിതരണം ചെയ്തത്. ഓസ്‌കർ പുരസ്‌കാര ജേതാവായ നാട്ടു നാട്ടു എന്ന ഗാനം രചിച്ച സംഗീതജ്ഞൻ എം.എം കീരവാണി പദ്മശ്രീ പുരസ്‌കാരം രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി. സമാജ് വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന് മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൻ നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ മകനും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് പുരസ്‌കാരം ഏറ്റുവാങ്ങി.
#MMKeeravani receives #PadmaShri from the President with PM and his close family in attendance!#PadmaAwards2023 pic.twitter.com/WlwnXLeeqB
— AndhraBoxOffice.Com (@AndhraBoxOffice) April 5, 2023
Padma Awards 2023: From Sudha Murty to Raveena Tandon, here are some notable recipients
— Economic Times (@EconomicTimes) April 5, 2023
🛰️ Catch the day's latest news and updates ➠ https://t.co/AXkBPR1RfZ pic.twitter.com/UC4gQC3OOl
കോപ്പ ഡെൽ റേ രണ്ടാം പാദ സെമിഫൈനലിൽ റയലും ബാഴ്സയും നേർക്കു നേർ
കോപ്പ ഡെൽ റേ രണ്ടാം പാദ സെമിഫൈനലിൽ റയൽ മാഡ്രിഡും ബാഴ്സലോണയും ഇന്ന് രാത്രി 12:30 നു മത്സരിക്കും. ആദ്യ പാദ സെമിഫൈനലിൽ ബാഴ്സ റയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. ആദ്യ പാദത്തിൽ റയലിനെ അവരുടെ ഗ്രൗണ്ടിൽ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബാഴ്സ ഇന്ന് സ്വന്തം മൈതാനത്ത് കളിക്കാൻ ഇറങ്ങുന്നത്
𝗟𝗘𝗪𝗔𝗡'𝗚𝗢𝗟'𝗦𝗞𝗜. ✨
— LaLiga English (@LaLigaEN) April 4, 2023
LaLiga's top scorer up to his old tricks...😉
You can pre-purchase his future goal balls with @golball_! 💯 #GolBall
എന്നാൽ കഴിഞ്ഞ ലീഗ് മത്സരത്തിൽ റിയൽ വല്ലഡോലിഡിനെ ആറു ഗോളിനു തകർത്ത ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന റയൽ മാഡ്രിഡ് ബാഴ്സയെ എളുപ്പം മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഇത്തവണ നടന്ന എൽ ക്ലാസികോ പോരാട്ടങ്ങളിൽ ബാഴ്സക്കായിരുന്നു റയലിനെതിരെ മേൽക്കൊയ്മ.
പരിക്കാണ് ഇന്നത്തെ മത്സരത്തിൽ ബാഴ്സക്ക് ചെറിയ തോതിൽ തലവേദന സൃഷിടിക്കുന്നത്. ഫ്രെങ്കി ഡി ജോങ്, പെഡ്രി, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, ഉസ്മാൻ ഡെംബെലെ എന്നിവർ പരിക്ക് മൂലം പുറത്തായതിനാൽ നാല് പ്രധാന കളിക്കാരില്ലാതെ ബാഴ്സക്ക് ഇന്ന് റയലുമായുളള മത്സരം പൂർത്തികരിക്കേണ്ടി വരും. പരിക്കിൽ നിന്ന് മോചിതനായ ഹസാർഡ് കഴിഞ്ഞ കളി റയലിനായി കളിച്ചിരുന്നു. ഇന്ന് ചിലപ്പോൾ പകരക്കാരുടെ നിരയിൽ ഹസാർഡിന് സ്ഥാനമുണ്ടായേക്കാം.
തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ പൊലീസ് കസ്റ്റഡിയില്‍: പകപോക്കല്‍ രാഷ്ട്രീയമെന്ന് ബി.ജെ.പി
തെലങ്കാന ബി.ജെ.പി അധ്യക്ഷനും എം.പിയുമായ ബണ്ഡി സഞ്ജയ് കുമാർ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ അർധരാത്രിയിൽ കരീംനഗറിലെ വീട്ടിൽ നിന്നാണ് ഏറെ നാടകീയതകൾക്കൊടുവിൽ കസ്റ്റഡിയിലെടുത്തത്. പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ക്കിടെയാണ് സഞ്ജയ് കുമാറിനെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. സെക്കന്‍ററി സ്‌കൂൾ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയതില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് സഞ്ജയ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കാരണം വ്യക്തമാക്കാതെയാണ് സഞ്ജയ് കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നും പകപോക്കുകയാണ് ബി.ആര്‍.എസ് സർക്കാരെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി പ്രിമേന്ദർ റെഡ്ഡി ആരോപിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധമറിയിച്ച ബി.ജെ.പി നേതാക്കൾ സംസ്ഥാന വ്യാപക സമരത്തിന് ആഹ്വാനം ചെയ്തു. നൽഗൊണ്ട ജില്ലയിലെ ബൊമ്മല രാമറാം പൊലീസ് സ്‌റ്റേഷനിലേക്കാണ് സഞ്ജയ് കുമാറിനെ കൊണ്ടുപോയത്.
T BJP President Bandi Sanjay named as A1 in SSC Paper leak case! 👇 #BJPLeaks pic.twitter.com/6cvBBpwDrn
— YSR (@ysathishreddy) April 5, 2023
മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനോട് ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സഞ്ജയ് കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. തന്നെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കത്തിനിടെയുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് സഞ്ജയ് കുമാര്‍ ട്വീറ്റ് ചെയ്തതിങ്ങനെ- "ബി.ആർ.എസിന് ഭയമാണ്. ആദ്യം അവർ എന്നെ പ്രസ് മീറ്റ് നടത്തുന്നതിൽ നിന്ന് തടഞ്ഞു. ഇപ്പോൾ രാത്രി വൈകി എന്നെ അറസ്റ്റ് ചെയ്യുന്നു. ഞാന്‍ ചെയ്ത തെറ്റ് ബി.ആർ.എസ് സർക്കാരിന്‍റെ തെറ്റായ പ്രവർത്തനങ്ങളെ ചോദ്യംചെയ്തു എന്നതാണ്. ഞാൻ ജയിലില്‍ അടയ്ക്കപ്പെട്ടാലും ബി.ആർ.എസിനെ ചോദ്യം ചെയ്യുന്നത് നിർത്തരുത്. ജയ് ശ്രീറാം! ഭാരത് മാതാ കീ ജയ്! ജയ് തെലങ്കാന!"
'താജ്മഹലും കുത്തുബ്മിനാറും പൊളിക്കണം'; ബി.ജെ.പി എം.എല്‍.എ
താജ്മഹലും കുത്തബ് മിനാറും പൊളിച്ച് ക്ഷേത്രം പണിയണമെന്ന് ബി.ജെ.പി എം.എൽ.എ രൂപ് ജ്യോതി കുർമി. ഷാജഹാനെ കുറിച്ച് അന്വേഷിക്കണമെന്നും രൂപ് ജ്യോതി കുർമി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുംതാസിനോടുള്ള സ്‌നേഹം കൊണ്ട് തന്നെയാണോ താജ് മഹൽ പണിതതെന്ന് കണ്ടെത്തണമെന്നാണ് പ്രധാന ആവശ്യം. പല സംസ്ഥാനങ്ങളിലേയും സിലബസിൽ നിന്നും മുഗൾ ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട വിഷയവുമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
A Hindu supremacist leader from India's ruling party demands to demolish Taj Mahal and Qutub Minar and to build temple there. Why do you blame the Taliban? pic.twitter.com/mHZbbZPxro
— Ashok Swain (@ashoswai) April 5, 2023
ധവാനെ മങ്കാദിങ് ചെയ്യാതെ വെറുതെ വിട്ട് അശ്വിൻ; വീഡിയോ വൈറല്‍
ബൗളർ പന്തെറിയും മുമ്പ് നോൺ സ്‌ട്രൈക്കർ ക്രീസ് വിട്ടാൽ പുറത്താക്കുന്ന മങ്കാദിംഗ് രീതിയെ റൺ ഔട്ട് എന്ന് പേര് മാറ്റിയിട്ട് ഒരുപാട് കാലമായിട്ടില്ല. എന്നാൽ ഇപ്പോഴും ഈ രീതി ക്രിക്കറ്റിൻറെ മാന്യതയ്ക്ക് ചേർന്നതല്ലെന്നാണ് പൊതുവിലയിരുത്തൽ.
Ashwin warns Dhawan for backing & then camera shows Buttler.pic.twitter.com/LCoS1WnCOQ
— Johns. (@CricCrazyJohns) April 5, 2023
രാജസ്ഥാനും പഞ്ചാബും തമ്മിലുള്ള കളി പുരോഗമിക്കുമ്പോൾ അശ്വിൻറെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പന്തെറിയാനായെത്തി പാതി ആക്ഷനുമെടുത്ത ശേഷം അശ്വിൻ ഒന്ന് നിന്നു.
പിന്നെ തിരിഞ്ഞ് ഒന്ന് നോക്കിയപ്പോഴേ നോൺ സ്‌ട്രൈക്കർ എൻഡിൽ പുറത്തുണ്ടായിരുന്ന ശിഖർ ധവാൻ വേഗം ക്രീസിനുള്ളിലേക്ക് കയറി. അശ്വിൻ ധവാന് ഇനി പുറത്തിറങ്ങിയാൽ 'പണി കിട്ടും' എന്ന് മുന്നറിയിപ്പ് കൊടുത്തതായിരിക്കുമെന്നാണ് ആരാധക പ്രതികരണം. 2019ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്‌സ് നായകൻ കൂടിയായിരുന്ന അശ്വിൻ ബട്ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയത് മുമ്പ് വലിയ വാർത്തയായിരുന്നു