ബിധുരിക്കെതിരെ മൗനം, ബാറ്റുകൊണ്ട് മറുപടി പറഞ്ഞ് സൂര്യകുമാർ യാദവ്; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്സ്
ഡാനിഷ് അലി പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി സ്പീക്കർക്ക് പരാതി നൽകി
ഇന്ത്യൻ പാർലിമെന്റ് ചരിത്രത്തിലെ കറുത്ത ദിനം
ബി.എസ്.പി എം.പി കൻവാർ ഡാനിഷ് അലിയെ അധിക്ഷേപിച്ച ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് സോഷ്യൽ മീഡിയ. പാർലിമെന്റിൽ ചാന്ദ്രയാൻ 3 ന്റെ ചർക്കിടെ ബിദൂഡി ഡാനിഷ് അലിക്കെതിരെ പിമ്പ്, തീവ്രവാദി, ഉഗ്രവാദി, മുല്ല തുടങ്ങിയ അധിഷേപ പരാമർശങ്ങൾ നടത്തുകയായിരുന്നു. സംഭവത്തിൽ സ്പീക്കർ ഓം ബിർലക്ക് ഡാനിഷഅ അലി കത്ത് നൽകിയിട്ടുണ്ട്. കടുത്ത നടപടിയുണ്ടാകുമെന്ന് ഓം ബിർല ഉറപ്പുനൽകിയിട്ടുണ്ട്. പരാമർശം സഭാരേഖയിൽനിന്നു നീക്കംചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സഭയിൽ ഖേദപ്രകടനവും നടത്തി. എന്നാൽ, മാപ്പ് മതിയാകില്ലെന്നും ബിധൂരിയെ സസ്‌പെൻഡ് ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിനിടെ പ്രധാനമന്ത്രിക്കെതിരെ ഡാനിഷ് അലി മോശം പരാമർശം നടത്തിയതെന്നാരോപിച്ച് ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ സ്പീക്കർക്ക് കത്തയക്കുകയും ചെയ്തു.
ബാറ്റുകൊണ്ട് മറുപടി കൊടുത്ത് സൂര്യകുമാർ യാദവ്
കഴിഞ്ഞ ഏകദിനത്തിന് തൊട്ടുമുമ്പ് വരെ ഏകദിനത്തിന് പറ്റിയ താരമല്ലെന്ന വിമർശനം തുടർച്ചയായി ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് സൂര്യകുമാർ യാദവ്. ഏകദിനത്തിലെ താരത്തിൻറെ ബാറ്റിങ് സ്റ്റാറ്റസ് തന്നെയായിരുന്നു വിമർശകരുടെ ആയുധം. എന്നാൽ ഓസീസിനെതിരായ പഞ്ചാബിൽ നടന്ന ആദ്യ ഏകദിനത്തോടെ സൂര്യകുമാറിൻറെ ഉള്ളിലെ പക്വതയുള്ള ഏകദിന ബാറ്ററെ ലോകം കണ്ടു. അന്ന് സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശിയ സൂര്യ 49 പന്തിൽ അർധസെഞ്ച്വറി നേടിയാണ് വിമർശകർക്കുള്ള മറുപടി കൊടുത്തത്.
എന്നാൽ ഇന്ന് കണ്ടതാകട്ടെ അവസാന ഓവറുകളിൽ ടി20 ശൈലിയിൽ ബാറ്റുവീശുന്ന ഒരു ടിപ്പിക്കൽ ഏകദിന ഫിനിഷറെയാണ്. സൂര്യയെ എന്തുകൊണ്ട് വീണ്ടും വീണ്ടും അവസരം കൊടുത്ത് ടീമിൽ നിലനിർത്തുന്നു എന്ന ചോദ്യത്തിൻറെ ഉത്തരം കൂടിയായിരുന്നു അത്. കോച്ച് രാഹുൽ ദ്രാവിഡിനും ക്യാപ്റ്റൻ രോഹിത് ശർമക്കും നിരന്തരം നേരിടേണ്ടിവന്ന ചോദ്യങ്ങൾക്കുള്ള മറുപടി ഈ രണ്ട് മത്സരങ്ങളിൽ നിന്ന് സൂര്യകുമാർ തന്നെ ബാറ്റുകൊണ്ട് പറഞ്ഞു.
ലക്കി ഭാസ്‌ക്കറുമായി ദുൽഖർ
ദുൽഖർ സൽമാന്റെ മുന്നാമത് തെലുങ്ക് ചിത്രം ലക്കി ഭാസ്‌ക്കർ ന്റെ പൂജ നടന്നു. മഹാനടി, സീതാരാമം എന്നീ ചിത്രങ്ങളാണ് ദുൽഖർ നേരത്തെ ചെയത തെലുങ്ക് ചിത്രങ്ങൾ. വെങ്കി അതലുരിയാണ് ലക്കി ഭാസ്‌ക്കറിന്റെ സംവിധായകൻ. ഉയർച്ചകളിലേക്കുള്ള ഒരു സാധാരണക്കാരന്റെ അസാധാരണ യാത്രയാണ് ചിത്രം പറയുന്നത്. സിത്താര എന്റർടെയിൻമെന്റ്, ഫോര്ച്യുൺ ഫോർ സിനിമ എന്നീ ബാനറുകളിൽ നാഗ വംശിയും സായി സൗജന്യയുമാണ് ചിത്രം നിർമിക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികായെത്തുന്നത്. കിംഗ് ഓഫ് കൊത്തയും ഗൺസ് ആൻഡ് ഗുലാബ്‌സുമാണ് ദുൽഖറിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ.
തരംഗമായി ആസ്‌ക് എസ്.ആർ.കെ
ജവാന്റെ തകർപ്പൻ വിജയത്തിന് ശേഷം എക്സിലെ ആസ്‌ക് എസ്.ആർ.കെ സെഷനിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് കിംഗ് ഖാൻ. ജവാന് രണ്ടാം ഭാഗമുണ്ടാകുമോ? ജവാനിലെ ഏത് വുക്കാണ് പ്രിയപ്പെട്ടത്? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ആരാധകർ ആരായുന്നത്. കമൽ ഹാസനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം വളരെയധികം കരുണയുള്ളയാളും എല്ലാ നടമ്മാർക്കും പ്രചോദനമാണെന്നുമാണ് ഷാരുഖ് ഖാൻ പ്രതികരിച്ചത്. ജവാനിലെ ഇഷ്ട കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് അതെങ്ങനെ തെരഞ്ഞെടുക്കാനാകും, അവർ രണ്ടു പേരും പരസ്പരം ആലിംഗനം ചെയ്തു ചുമ്പനം നൽകുന്നത് തനിക്ക് വളരെയിഷ്ടമാണെന്നുമാണാ ഷാരുഖ് പ്രതികരിച്ചത്.
ആവേശമായി കണ്ണൂർ സ്‌ക്വാഡ്
മ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്‌ക്വാഡ് സെപ്റ്റംബർ 28ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ റീലീസ് ഡേറ്റും ട്രെയിലറും പുറത്തു വന്നതിന് പിന്നാലെ വളരെയധികം പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. എ.എസ്.ഐ ജോർജ് മ്ാർട്ടിനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഒരു കൊലപാതകത്തിന്റെ ചുരുളയിക്കാൻ എ.എസ്.ഐ ജോർജ് മ്ാർട്ടിനും സംഘവും നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിൻ സംഗീതമൊരുക്കുന്നത്.
ധ്രുവ നട്ചത്തിരം നവംബർ 24ന്
വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി ഗൗതം മേനോൻ ഒരുക്കുന്ന ധ്രുവ നട്ചത്തിരം നവംബർ 24 ന് തിയേറ്ററുകളിലെത്തും. ഗൗതം മേനോനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ റീലീസ് അനൗൺസ്മെന്റിനൊപ്പം ഒരു ഗ്ലിംപ്സ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഐശ്വര്യ രാജേഷ്, ഋതു വർമ, രാധാകൃഷ്ണൻ പാർതിഭൻ, ആർ രാധിക ശരത്കുമാർ, സിമ്രാൻ, വിനായകൻ, ദിവ്യ ധർശിനി, മുന്ന സിമൺ, വംശി കൃഷ്ണൻ, മായ എസ് കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
Full View