മുസഫർനഗർ കലാപം; കൊള്ളയടക്കം 77 കേസുകൾ യു.പി സര്‍ക്കാര്‍ പിന്‍വലിച്ചു

പിന്‍വലിച്ച കേസുകൾ ഹൈക്കോടതി പുനരവലോകനം ചെയ്യേണ്ടതുണ്ടെന്ന് അമിക്കസ്​ ക്യൂറി റിപ്പോര്‍ട്ട്

Update: 2021-08-25 03:28 GMT
Advertising

2013ലെ മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട്​ രജിസ്​റ്റർ ചെയ്​ത 77 കേസുകൾ ഉത്തർപ്രദേശ്​ സർക്കാർ പിൻവലിച്ചതായി അമിക്കസ്​ ക്യൂറി സുപ്രീം കോടതിയിൽ. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കൊള്ള പോലുള്ള കുറ്റങ്ങളാണ് പിന്‍വലിച്ചത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിൽ ഒരു കാരണവും ചൂണ്ടിക്കാണിച്ചിട്ടില്ല. 

കലാപത്തിൽ ആകെ 510 കേസുകളാണ്​ എടുത്തതെന്നും 6869 പ്രതികളുണ്ടെന്നും, സുപ്രീം കോടതി അമിക്കസ്​ ക്യൂറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയക്കു വേണ്ടി അദ്ദേഹത്തിന്‍റെ അഭിഭാഷക സ്നേഹ കലിത കോടതിയെ അറിയിച്ചു. 510 കേസുകളിൽ 175 എണ്ണത്തിൽ കുറ്റപത്രവും 165 എണ്ണത്തിൽ അന്തിമ റിപ്പോർട്ടും സമർപ്പിച്ചു. 170 കേസുകൾ റദ്ദാക്കുകയും ചെയ്​തു.

തുടര്‍ന്നാണ്, സി.ആർ.പി.സിയിലെ 321ാം വകുപ്പ്​ പ്രകാരം 77 കേസുകള്‍ പിൻവലിച്ചതായി സർക്കാർ അറിയിച്ചത്. ഈ കേസുകൾ ഹൈക്കോടതി പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നും അമിക്കസ്​ ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News