ഉപരാഷ്ട്രപതിയായി ആൾമാറാട്ടം; വാട്‌സ്ആപ്പ് അക്കൗണ്ടുണ്ടാക്കി വി.ഐ.പികളിൽനിന്ന് പണപ്പിരിവ്- മുന്നറിയിപ്പുമായി കേന്ദ്രം

നിരവധി വി.ഐ.പികളെ വാട്‌സ്ആപ്പ് അക്കൗണ്ട് വഴി പണം ചോദിച്ച് ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം

Update: 2022-04-24 13:48 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണപ്പിരിവ് നടത്തുന്നതായി റിപ്പോർട്ട്. വെങ്കയ്യ നായിഡുവാണെന്നു പറഞ്ഞ് ആളുകളെ വാട്‌സ്ആപ്പിൽ സമീപിച്ച് പണം ആവശ്യപ്പെടുന്നുവെന്നാണ് വിവരം. ഉപരാഷ്ട്രപതിയുടെ ഓഫീസ് ആണ് ഇതേക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.

9439073183 എന്ന മൊബൈൽ നമ്പറിൽനിന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണെന്നു പറഞ്ഞ് ഒരാൾ ആൾമാറാട്ടം നടത്തി സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയക്കുന്നുണ്ട്. ഇതേക്കുറിച്ച് ജാഗ്രത പാലിക്കാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വെങ്കയ്യ നായിഡു അറിയിച്ചു.

നിരവധി വി.ഐ.പികൾക്ക് ഇയാൾ സഹായം തേടി വാട്‌സ്ആപ്പിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വേറെയും നമ്പറുകളിൽനിന്ന് ഇത്തരത്തിലുള്ള വ്യാജ സന്ദേശം ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വിഷയം ഉപരാഷ്ട്രപതിയെ ധരിപ്പിച്ച ശേഷം ആഭ്യന്തര മന്ത്രാലയത്തെ ഇക്കാര്യം ഉണർത്തിയിട്ടുണ്ടെന്ന് വെങ്കയ്യ നായിഡുവിന്റെ ഓഫീസ് അറിയിച്ചു.

Summary: Vice President Venkaiah Naidu cautions against impersonator sending WhatsApp messages by his name

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News