വിജയ് സേതുപതിയെ ആക്രമിച്ചത് സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചതിന്; മലയാളി യുവാവ് പിടിയില്‍

വിമാനത്താവളത്തിന് പുറത്തേക്ക് നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Update: 2021-11-04 13:18 GMT
Editor : abs | By : Web Desk
Advertising

ബംഗളുരു വിമാനത്താവളത്തില്‍ നടന്‍ വിജയ് സേതുപതിയെ ആക്രമിച്ച മലയാളി യുവാവ് ജോണ്‍സണ്‍ പിടിയിലായി. ഫാട്ടോ എടുക്കുന്നതിനെ ചൊല്ലിവിമാനത്തില്‍ വച്ചുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രിയാണ് നടന്‍ വിജയ് സേതുപതിയെയും ഒപ്പമുണ്ടായിരുന്നവരും ബംഗളുരു വിമാനത്താവളത്തില്‍ വെച്ച് ആക്രമിക്കുന്നത്. വിമാനത്താവളത്തിന് പുറത്തേക്ക് നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സേതുപതിയെ പിന്നില്‍നിന്ന് ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുന്നതയായി ദൃശ്യങ്ങളില്‍ കാണാം.

ഫോട്ടോ എടുക്കാന്‍ ജോണ്‍സണ്‍ അനുവാദം ചോദിച്ചെങ്കിലും ഇയാള്‍ മദ്യലഹരിയില്‍ ആയതിനാല്‍ അനുവാദം നല്‍കിയില്ല. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. വിജയ് സേതുപതിയുടെ ഒപ്പമുണ്ടായിരുന്ന നടന്‍ മഹാഗാന്ധിക്കും മര്‍ദ്ദനമേറ്റു. കേസിന് താല്‍പ്പര്യമില്ലെന്ന് വിജയ് സേതുപതി പൊലീസിനെ അറിയിച്ചു. എന്നാല്‍, ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ബെംഗളൂരു പൊലീസ് സ്വമേധയാ കേസ് എടുത്തു.അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അര്‍പ്പിക്കാനാണ് നടന്‍ ബംഗളുരുവില്‍ എത്തിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News