ടൈഗണിനെ ഏറ്റടുത്ത് വാഹനപ്രേമികള്‍; പതിനായിരം കടന്ന് ബുക്കിങ്

ഇന്ത്യയില്‍ എല്ലാ മാസവും ഏകദേശം 5,000 മുതല്‍ 6,000 വരെ കാറുകള്‍ വില്‍ക്കാന്‍ കഴിയുമെന്ന് കമ്പനി കരുതുന്നു.

Update: 2021-09-19 11:12 GMT
Editor : abs | By : Web Desk
Advertising

സെപ്റ്റംബര്‍ 23ന് ഇന്ത്യന്‍ നിരത്തുകളിലിറങ്ങുന്ന ഫോക്‌സ് വാഗന്‍ ടൈഗണിന്  പതിനായിരത്തിലധികം പ്രീ ഓര്‍ഡറുകള്‍ ലഭിച്ചുവെന്ന് കമ്പനി. ആഗസ്റ്റ് 18നാണ് കമ്പനി ബുക്കിങ് ആരംഭിച്ചത്.

എം ക്യൂ ബി എ സീറോ ഐ എന്‍ പ്ലാറ്റ്‌ഫോമും ക്രോമിയത്തിന് ഭംഗിയും 17 ഇഞ്ച് അലോയ് വീലും എല് ഇഡി ടെയില്‍ ലൈറ്റുമൊക്കെയായിട്ടാണ് ടൈഗണിന്റെ വരവ്. എല്ലാ യാത്രക്കാർക്കും 3 പോയിന്റ് സീറ്റ് ബെല്‍റ്റ്, റിയർ പാർക്കിങ് ക്യാമറ, സണ്‍ റൂഫ് എന്നിവയും ടൈഗണിലുണ്ട്.

ഇന്ത്യക്കായി ഫോക്‌സ് വാഗന്‍ ആവിഷ്‌ക്കരിച്ച ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ടൈഗണ്‍, പൂനെയിലെ ചക്കനിലുള്ള ശാഖയില്‍ നിന്നാണ് നിരത്തിലെത്തുന്നത്. ഉല്‍പാദനം വര്‍ധിച്ചാല്‍ ഇന്ത്യയില്‍ എല്ലാ മാസവും ഏകദേശം 5,000 മുതല്‍ 6,000 വരെ കാറുകള്‍ വില്‍ക്കാന്‍ കഴിയുമെന്ന് കമ്പനി കരുതുന്നു.

കടുത്ത മത്സരം നേരിടുന്ന കോംപാക്ട് എസ്‌യുവി വിപണിയില്‍ ഹ്യൂണ്ടായ് ക്രേറ്റ, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, എംജി ഹെക്ടര്‍ പ്ലസ് എന്നിവയോടാകും ടൈഗണിന് നേരിടേണ്ടി വരിക.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News