ആരാണ് വിജയപ്രിയ നിത്യാനന്ദ?, പശ്ചിമ ബംഗാൾ നിയമസഭയിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്, എം.എസ് ധോണി ചെന്നൈയിലെത്തി; ട്വിറ്ററില്‍ ട്രെന്‍റിങ്ങായ വാര്‍ത്തകള്‍ ഇവയാണ്
അറിയാം ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍
'മാ വിജയപ്രിയ നിത്യാനന്ദ'യെ തിരഞ്ഞ് ട്വിറ്റര്‍
ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ പങ്കെടുത്ത കൈലാസ രാജ്യത്തിന്റെ പ്രിതിനിധി മാ വിജയപ്രിയ നിത്യാനന്ദയെ തിരയുകയാണ് ട്വിറ്റർ ലോകം. സ്വയം പ്രഖ്യാപിത ആൾദൈവവും നിരവധി ലൈംഗീകാതിക്രമക്കേസുകളിൽ പ്രതിയുമായ നിത്യാന്ദയുടെ കൈലാസ എന്ന സാങ്കൽപ്പിക ഹിന്ദു രാഷ്ട്രത്തിന്റെ പ്രതിനിധി ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. മാ വിജയപ്രിയ നിത്യാനന്ദയാണ് ഐക്യരാഷ്ടസഭയുടെ യോഗത്തിൽ പങ്കെടുത്ത് വാർത്തകളിൽ ഇടംനേടിയത്. യു.എന്നിലെ കൈലാസയുടെ സ്ഥിരം അംബാസഡറാണ് വിജയപ്രിയ. ചുവന്ന സാരിയുടുത്ത് രുദ്രാക്ഷ മാലകളും ധരിച്ച് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഇവരുടെ പ്രസംഗത്തിന് ശേഷം ആരാണ് ഈ സന്യാസിനി എന്ന് തിരയുകയാണ് സോഷ്യൽ മീഡിയ. പേരിൻറെ അവസാനം നിത്യാനന്ദ എന്നുള്ളതുകൊണ്ട് തന്നെ നിത്യാന്ദയുടെ ഭാര്യയാണോ ഇവർ എന്നാണ് എല്ലാവരുടേയും സംശയം.
യുഎന്നിന്റെ പത്തൊമ്പതാമത് എക്കണോമിക്, സോഷ്യൽ ആന്റ് കൾച്ചറൽ റൈറ്റ്‌സ് യോഗത്തിലാണ് യുണൈറ്റഡ് കിംങ്ഡം ഓഫ് കൈലാസയുടെ പ്രതിനിധി പങ്കെടുത്തത്. ഹിന്ദുമതത്തിന്റെ പരമോന്നത പുരോഹിതനാണ് ശ്രീ നിത്യാനന്ദ് പരമശിവമെന്നും അദ്ദേഹം സ്ഥാപിച്ച കൈലാസമാണ് ലോകത്തിലെ ഹിന്ദുക്കളുടെ ആദ്യത്തെ പരമാധികാര രാഷ്ട്രമാണെന്നും സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങൾക്കുള്ള കമ്മിറ്റിയിൽ (CESCR) കൈലാസയുടെ പ്രതിനിധി പ്രസ്താവിച്ചു.
സിപിഎം കൈ കൊടുത്തു; പശ്ചിമ ബംഗാൾ നിയമസഭയിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കൊപ്പം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്. സിപിഎം പിന്തുണച്ചതോടെയാണ് ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ സാഗർദിഗി മണ്ഡലത്തിൽ കോൺഗ്രസ് മിന്നും ജയം നേടിയത്. കോൺഗ്രസ് നേതാവായ ബയ്റോൺ വിശ്വാസാണ് 22,996 വോട്ടിന്റെ ഭൂരിപക്ഷത്തിന് നിയമസഭയിലേക്ക് ജയിച്ചെത്തിയത്. ടിഎംസി സ്ഥാനാർത്ഥി ദെബാഷിഷ് ബാനർജി 64,631 വോട്ടുകൾ നേടിയപ്പോൾ 25,793 വോട്ടുകളുമായി ബിജെപി സ്ഥാനാർത്ഥി ദിലീപ് സാഹ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തൃണമൂൽ നേതാവും മന്ത്രിയുമായിരുന്ന സുബ്രതാ സാഹയുടെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. സിപിഎം പിന്തുണയോടെ തൃണമൂലിന്റെ ശക്തി കേന്ദ്രമായ സാഗർദിഗിയിലെ മുന്നേറ്റം കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്നതാണ്. തൃണമൂലിന്റെ അഭിമാന പോരാട്ടവും കൂടിയായിരുന്ന തെരഞ്ഞെടുപ്പിൽ മണ്ഡലം കൈവിട്ടുപോയതിൽ ഞെട്ടലിലാണ് സംസ്ഥാന നേതൃത്വം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസ് അക്കൗണ്ട് തുറന്നിരുന്നില്ല. ബംഗാൾ രാഷ്ട്രീയത്തിൽ തിരിച്ചുവരവിന്റെ പ്രതീക്ഷയായാണ് കോൺഗ്രസ് ഉപതെരഞ്ഞെടുപ്പിലെ വിജയം കാണുന്നത്
ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കാനായി എം.എസ് ധോണി ചെന്നൈയിലെത്തി
2023 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കാനായി ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ എം.എസ് ധോണി ചെന്നൈയിലെത്തി. 2023 ഐ.പി.എൽ സീസണിന്റെ മത്സരക്രമങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. മാർച്ച് 31നാണ് മത്സരങ്ങൾ ആരംഭിക്കുക. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടും. അഹ്മദാബാദിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുക. 12 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മെയ് 28 നാണ് കലാശപ്പോര്. ഓരോ ടീമിനും 14 മത്സരങ്ങൾ വീതമാണുണ്ടാവുക. ഗ്രൂപ്പ് ഘട്ടത്തിൽ ഓരോ ടീമുകളും രണ്ട് തവണ വീതം ഏറ്റുമുട്ടും. ആകെ 70 മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തിലുണ്ടാവുക. മാർച്ച് 31 മുതൽ മെയ് 21 വരെയാണ് ഗ്രൂപ്പ് മത്സരങ്ങൾ അരങ്ങേറുക. മത്സരങ്ങൾ വൈകീട്ട് 3.30 നും വൈകുന്നേരം 7.30 നും മായാണ് ക്രമീകരിച്ചിരിക്കുന്നത്.
കേംബ്രിഡ്ജ് സർവകലാശലയിലെത്തി വിദ്യാര്‍ഥികളുമായി സംവദി രാഹുല്‍ ഗാന്ധി
ഭാരത് ജോഡോ യാത്രക്ക് ശേഷം ലണ്ടനിലെത്തിയ രാഹുൽ ഗാന്ധി കേംബ്രിഡ്ജ് സർവകലാശലയിലെ വിദ്യാർഥികളുമായി സംവദിച്ചു. '21ാം നൂറ്റാണ്ടിൽ കേൾക്കാൻ പഠിക്കുക' എന്ന വിഷയത്തിലാണ് രാഹുൽ സംസാരിച്ചത്.
താടിയും മുടിയും വെട്ടി പുത്തൻ ലുക്കിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിലെ താടിയും മുടിയും നീട്ടി വളർത്തിയ ഗെറ്റപ്പിൽ നിന്നും വ്യത്യസ്തമായി സ്‌റ്റൈലൻ ലുക്കിലാണ് രാഹുൽ കാംബ്രിജ് സർവകലാശാലയിലെ പ്രഭാഷണത്തിന് എത്തിയത്. ഒരാഴ്ചത്തെ പര്യടനത്തിനായി ചൊവ്വാഴ്ചയാണ് രാഹുൽ ലണ്ടനിലെത്തിയത്.
'പന്തി'നെ തിരഞ്ഞ് ട്വിറ്റര്‍
ടെസ്റ്റ് ക്രിക്കറ്റിൽ കൗണ്ടർ പഞ്ചിന് പ്രശസ്തനായ ക്രിക്കറ്ററാണ് റിഷഭ് പന്ത്. പന്തിന്റെ അറ്റാക്കിംഗ് ശൈലി ടെസ്റ്റ് ക്രിക്കറ്റിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കാറുണ്ട്. സമീപകാലത്ത് പന്തിന്റെ അറ്റാക്കിംഗ് ശൈലി ഇന്ത്യക്ക് വിജയങ്ങൾ കൊണ്ടുവന്നിരുന്നു. കുറഞ്ഞ പന്തിൽ വേഗത്തിൽ റൺസ് കണ്ടെത്തി ടീമിനെ കരകയറ്റുന്നതാണ് പന്തിന്റെ രീതി. ഓസ്ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ തകർച്ച നേരിടുമ്പോൾ ക്രിക്കറ്റ് ആരാധകർ പന്തിനെ ഓർത്തെടുക്കുകയാണ്പന്തിന്റെ അഭാവം ഇന്ത്യൻ ടീം നന്നായി അറിയുന്നുണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. രണ്ടാം ഇന്നിംഗ്സിലെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ പന്തിന് കഴിഞ്ഞേനെയെന്ന് മറ്റൊരു വാദം. റിഷഭ് പന്തിന് പകരം ഇന്ത്യൻ ടീമിലെത്തിയത് കെ.എസ് ഭരതായിരുന്നു.
I think we are realizing #RishabhPant importance in Indian cricket test team. 😔#INDvsAUSTest @RishabhPant17
— 𝑺𝒂𝒌𝒔𝒉𝒂𝒎 𝑷𝒂𝒕𝒆𝒍 (@saksh_msdian_07) March 2, 2023
തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് ബി.ജെ.പി
ഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് ബി.ജെ.പി. അതേസമയം വിജയത്തില്‍ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. മൂന്ന് സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് മുന്നിൽ ശിരസ്സ് കുനിക്കുകയാണ്. പ്രവർത്തകരുടെ സേവന മനോഭാവവും ബി.ജെ.പി സർക്കാരുകളുടെ ക്ഷേമ പ്രവർത്തനങ്ങളുമാണ് പാർട്ടിയുടെ വിജയ മന്ത്രം.
കള്ളം പ്രചരിപ്പിക്കുന്തോറും ബി.ജെ.പി വളരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ത്രിപുരയിലെ കോൺഗ്രസ് - സി.പി.എം കൂട്ടുകെട്ടിനെയും പ്രധാനമന്ത്രി വിമർശിച്ചു. കേരളത്തിലെ ജനങ്ങളും ഇത് കാണുന്നുണ്ട്. ഒരിടത്ത് സൗഹൃദവും മറ്റൊരിടത്ത് ശത്രുതയുമാണ്. രണ്ട് പാർട്ടികളും ചേർന്ന് കേരളത്തെ കൊള്ളയടിക്കുകയാണ്. കേരളത്തിലും ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
Heartfelt thanks to the people of Tripura, Nagaland and Meghalaya for their conviction in the BJP! pic.twitter.com/IQ5JYu9udK
— BJP (@BJP4India) March 2, 2023
ഇന്ത്യന്‍ ജനാധിപത്യത്തില്‍ ആശങ്ക പങ്കുവെച്ച് ആന്‍റണി ബ്ലിങ്കന്‍
ഇന്ത്യയിലെ ജനാധിപത്യ പിന്നോക്കാവസ്ഥയും മനുഷ്യാവകാശ പ്രശ്നങ്ങളും സംബന്ധിച്ച ആശങ്കകളെക്കുറിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. നമ്മൾ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളാണ്, അത് നമ്മുടെ ദേശീയ ധാർമ്മികതയുടെ ഭാഗമാണ്. നമ്മുടെ ജനാധിപത്യത്തിന് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണം: 'ഇന്ത്യയിലെ ജനാധിപത്യ പിന്നോക്കാവസ്ഥയും മനുഷ്യാവകാശ പ്രശ്നങ്ങളും' സംബന്ധിച്ച ആശങ്കകളെക്കുറിച്ച് യുഎസ് സെസി ഓഫ് സ്റ്റേറ്റ് ബ്ലിങ്കന്‍
We are world's two biggest democracies, it's part of our national ethos. We have to work together that our democarcy can deliver on people's needs: US Secy of State Blinken on concerns of 'democratic backsiliding & human rights issues in India' pic.twitter.com/Uopmxvgavq
— ANI (@ANI) March 2, 2023