യോഗി ആദിത്യനാഥിന്റെ സത്യപ്രതിജ്ഞ നാളെ; 'കശ്മീർ ഫയൽസ്' ടീമിനും ക്ഷണം
37 വർഷത്തിന് ശേഷമാണ് അഞ്ച് വർഷം തുടർച്ചയായി അധികാരത്തിലിരുന്ന ഒരു മുഖ്യമന്ത്രി വീണ്ടും അധികാരത്തിലെത്തുന്നത്. 403 സീറ്റുകളിൽ 225ഉം നേടിയാണ് യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തിയത്.
തുടർച്ചയായ രണ്ടാമൂഴത്തിൽ യോഗി ആദിത്യനാഥ് നാളെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് ചേർന്ന് എംഎൽഎമാരുടെ യോഗത്തിൽ യോഗി ആദിത്യനാഥിനെ കക്ഷിനേതാവായി തെരഞ്ഞെടുത്തു.
എംഎൽഎമാരുടെ യോഗത്തിന് മുന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് എന്നിവരുടെ നേതൃത്വത്തിൽ സുപ്രധാനയോഗം ചേർന്നിരുന്നു. യോഗി ആദിത്യനാഥ്, പാർട്ടി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്, ദേശീയ വൈസ് പ്രസിഡന്റ് രാധാ മോഹൻ സിങ്, ദിനേശ് ശർമ, കെ.പി മൗര്യ എന്നിവരും ഉന്നതതല യോഗത്തിൽ പങ്കെടുത്തു.
37 വർഷത്തിന് ശേഷമാണ് അഞ്ച് വർഷം തുടർച്ചയായി അധികാരത്തിലിരുന്ന ഒരു മുഖ്യമന്ത്രി വീണ്ടും അധികാരത്തിലെത്തുന്നത്. 403 സീറ്റുകളിൽ 225ഉം നേടിയാണ് യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിലെത്തിയത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി മുഖ്യമന്ത്രിമാർ, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കങ്കണ റണാവട്ട്, ബോണി കപൂർ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. അടുത്തിടെ പുറത്തിറങ്ങിയ 'കശ്മീർ ഫയൽസ്' സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി, നായകൻ അനുപം ഖേർ എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.