'നിങ്ങൾക്ക് ഞങ്ങളുടെ ദോശയും ചട്‌നിയും സാമ്പാറും കഴിക്കാം...പക്ഷെ വോട്ട് തരില്ല'; മോദിയോട് പ്രകാശ് രാജ്

ശനിയാഴ്ച വാരാണസിയിൽ കാശി തമിഴ് സംഗമം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി തമിഴ്‌നാടിനെ പുകഴ്ത്തി സംസാരിച്ചത്.

Update: 2022-11-20 07:25 GMT
Advertising

ചെന്നൈ: കാശി തമിഴ് സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന് മറുപടിയുമായി നടൻ പ്രകാശ് രാജ്. ''നിങ്ങൾക്ക് ഞങ്ങളുടെ ദോശയും ചട്‌നിയും സാമ്പാറും കഴിക്കാം...പക്ഷേ വോട്ട് തരില്ല''-പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

ശനിയാഴ്ച വാരാണസിയിൽ കാശി തമിഴ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി തമിഴ്‌നാടും വാരാണസിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരാമർശിച്ചത്. ''ഹർ ഹർ മഹാദേവ്...വണക്കം കാശി...വണക്കം തമിഴ്‌നാട്'' എന്ന് പറഞ്ഞുകൊണ്ടാണ് പ്രധാമന്ത്രി പ്രസംഗം തുടങ്ങിയത്. 2,500 പ്രതിനിധികളാണ് സംഗമത്തിന്റെ ഭാഗമായ സെമിനാറിലും മറ്റു പരിപാടികളിലും പങ്കെടുക്കുന്നത്.

പണ്ഡിതൻമാർ, വ്യാപാരികൾ, കരകൗശല തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പൗരാണികമായ ഈ സ്ഥലങ്ങളിൽനിന്നുള്ള അവരുടെ അറിവ്, സംസ്‌കാരം എന്നിവയെല്ലാം പങ്കിടാനും അനുഭവങ്ങളിൽനിന്ന് പരസ്പരം പഠിക്കാനും വലിയ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News