ശ്രീലങ്കയില്‍ കനത്ത മഴ; 58 മരണം
മധ്യ ശ്രീലങ്കയിലാണ് കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നാശം വിതച്ചിരിക്കുന്നത്. കെഗല്ലെ ജില്ലയില്‍ മൂന്ന് ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. മണ്ണിച്ചിലും രൂക്ഷമാണ്.
ശ്രീലങ്കയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 58 ആയി. 130 ഓളം പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മഴക്കും മണ്ണിച്ചിലിനും ശമനമില്ലാത്തത് രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി.
മധ്യ ശ്രീലങ്കയിലാണ് കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നാശം വിതച്ചിരിക്കുന്നത്. കെഗല്ലെ ജില്ലയില്‍ മൂന്ന് ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. മണ്ണിച്ചിലും രൂക്ഷമാണ്.
ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകള്‍ അനുസരിച്ച് മൂന്നര ലക്ഷത്തോളം ആളുകളെ മഴ ബാധിച്ചിട്ടുണ്ട്. 220 ഓളം കുടുംബങ്ങളെ കാണാതായതായി റെഡ് ക്രോസ് അറിയിച്ചു. രണ്ടര ലക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചു. 6300 ലധികം ആളുകള്‍ വെള്ളപ്പൊക്ക ബാധിത മേഖലകളില് കുടുങ്ങിക്കിടക്കുകയാണ്.
മണ്ണിടിച്ചില്‍ പ്രദേശങ്ങളില്‍ നിന്ന് 1550 ആളുകളെ ദുരന്തനിവാരണസേന രക്ഷപ്പെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മണ്ണിടിച്ചില്‍ തുടരുന്നത് കാണാതായവര്‍ക്കുള്ള തെരച്ചില് ദുഷ്കരമാക്കിയിട്ടുണ്ട്.