ചിലി പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് വിദ്യാര്‍ഥികള്‍ ഇരച്ചുകയറി

Update: 2016-06-15 03:08 GMT
Editor : admin
ചിലി പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് വിദ്യാര്‍ഥികള്‍ ഇരച്ചുകയറി
Advertising

വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ പരാജയമാണെന്ന് അധികാരികളെ ബോധ്യപ്പെടുത്താനാണ് സമരമെന്ന് വിദ്യാര്‍ഥികള്‍

സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് ചിലിയിലെ പ്രസിഡന്റ് കൊട്ടാരത്തിലേക്ക് വിദ്യാര്‍ഥികള്‍ ഇരച്ചുകയറി. വിനോദസഞ്ചാരികള്‍ എന്ന വ്യാജേനയാണ് വിദ്യാര്‍ത്ഥികള്‍ കൊട്ടാരത്തിനകത്തേക്ക് പ്രവേശിച്ചത്.

ഓറഞ്ച് നിറത്തിലുള്ള തൊപ്പിയും ബാഗും ധരിച്ചായിരുന്നു പ്രതിഷേധക്കാര്‍ രാഷ്ട്രപതി കൊട്ടാരത്തില്‍ കയറിയത്. അകത്തുകയറിയ വിദ്യാര്‍ത്ഥികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ പിടിവലിയായി. വിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങള്‍ പരാജയമാണെന്ന് അധികാരികളെ മനസ്സിലാക്കിക്കൊടുക്കാനാണ് സമരമെന്ന് സമരക്കാരിലൊരാളായ ഗബ്രിയേല്‍ പറഞ്ഞു. ചിലിയന്‍ രാഷ്ട്രപതി ബാഷ്‌ലറ്റിന്റെ പുതിയ പരിഷ്കാരങ്ങള്‍ വിദ്യാര്‍ഥി സംഘടനകളുമായി കൂടിയാലോചിച്ചില്ലെന്ന് വ്യാപക പരാതി നിലനില്‍ക്കുകയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News