അവസാന ഇഞ്ച് ഭൂമിയും ഐ.എസില്‍ നിന്ന് പിടിച്ചെടുക്കുംവരെ പോരാട്ടം തുടരുമെന്ന് ബശ്ശാറുല്‍ അസദ്
പാര്‍ലമെന്റ് ടിവിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സിറിയയിലെ അവസാന ഇഞ്ച് ഭൂമിയും ഐ.എസില്‍ നിന്ന് പിടിച്ചെടുക്കുംവരെ പോരാട്ടം തുടരുമെന്ന് ബശ്ശാറുല്‍ അസദ് പ്രഖ്യാപിച്ചു. പാര്‍ലമെന്റ് ടിവിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദികളുമായുള്ള യുദ്ധം തുടരുമെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് പ്രഖ്യാപിച്ചു. സിറിയയുടെ മുഴുവന്‍ പ്രദേശങ്ങളും ഐഎസ് ഭീകരില്‍ നിന്ന് മോചിപ്പിക്കും. പാല്‍മിറ നഗരം മോചിപ്പിച്ച രീതിയില്‍ തന്നെ പോരാട്ടം തുടരുമെന്നും ബശ്ശാറുല്‍ അസദ് പറഞ്ഞു
യുദ്ധം നടത്തുന്നത് അതിനോടുള്ള ആര്‍ത്തികൊണ്ടല്ല മറിച്ച് രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയാണ്. തീവ്രവാദികളെ നശിപ്പിക്കുന്നത് വരെ രക്തച്ചൊരിച്ചില്‍ തുടരുമെന്നും അസദ് പറഞ്ഞു. റക്കാ നഗരം കേന്ദ്രീകരിച്ചാണ് സിറിയന്‍ പട്ടാളം ഇപ്പോള്‍ പോരാട്ടം നടത്തുന്നത് .