അമേരിക്കയിലെ സ്കൂളില്‍ വീണ്ടും വെടിവെപ്പ്

Update: 2016-11-17 23:38 GMT
Editor : admin
Advertising

അമേരിക്കയിലെ സ്കൂളില്‍ വീണ്ടും വെടിവെപ്പ്. ഓഹിയോയിലെ ഹൈസ്കൂളിലുണ്ടായ വെടിവെപ്പില്‍ നാല് വിദ്യര്‍ഥികള്‍ക്ക് പരിക്കേറ്റു. വെടിവെച്ചെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അമേരിക്കയിലെ സ്കൂളില്‍ വീണ്ടും വെടിവെപ്പ്. ഓഹിയോയിലെ ഹൈസ്കൂളിലുണ്ടായ വെടിവെപ്പില്‍ നാല് വിദ്യര്‍ഥികള്‍ക്ക് പരിക്കേറ്റു. വെടിവെച്ചെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തെക്കുപടിഞ്ഞാറന്‍ ഓഹിയോയിലെ മിഡില്‍ടൌണ്‍ ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. സ്കൂളില്‍ തോക്കുമായെത്തിയ പതിനാലുകാരന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സ്കൂള്‍ കോമ്പൌണ്ടില്‍ നിന്നും ഓടിപ്പോകാന്‍ ശ്രമിച്ച കുട്ടിയെ അധികൃതര്‍ പിടികൂടി. വെടിവെപ്പില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. മറ്റ് രണ്ട് കുട്ടികള്‍ക്ക് കൂടി പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ഥികള്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ ഫേസ്ബുക്കില്‍ അറിയിച്ചു. വെടിവെപ്പ് വാര്‍ത്തയെ തുടര്‍ന്ന് സമീപത്തെ സ്കൂളുകള്‍ നേരത്തെ അടച്ചു. അമേരിക്കയിലെ സ്കൂളുകളില്‍ ഇടക്കിടെ ഉണ്ടാകുന്ന വെടിവെപ്പില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കയിലാണ്. തോക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരണമെന്ന് പ്രസിഡന്‍റ് ബറാക് ഒബാമയുടെ നിര്‍ദേശം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News