യെമനില്‍ ചാവേറാക്രമണം: 40 പേര്‍ കൊല്ലപ്പെട്ടു

Update: 2016-11-21 17:11 GMT
Editor : admin
യെമനില്‍ ചാവേറാക്രമണം: 40 പേര്‍ കൊല്ലപ്പെട്ടു
Advertising

യമനിലുണ്ടായ ചാവേറാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു

യമനിലുണ്ടായ ചാവേറാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റു. സൈനിക മേഖലയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

യമനില്‍ തുടരുന്ന ആക്രമണത്തില്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് വീണ്ടും ചാവേറാക്രമണം ഉണ്ടായത്.
ഏദനിലെ ഖോര്‍ മക്സര്‍ ജില്ലയിലെ സീനിയര്‍ ജന റലിന്റെ വീട്ടില്‍ റിക്രൂട്ട്മെന്റ് നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന് ശേഷം സമീപത്തെ ഗേറ്റിനടുത്തും ബോംബ് സ്ഫോടനമുണ്ടായി.

സൌദി സഖ്യസേനയുടെ നേതൃത്വത്തില്‍ ഹൂത്തി വിമതരില്‍ നിന്ന് തലസ്ഥാന നഗരമായ സന്‍ആ പിടിച്ചെടുക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. എട്ട് ദിവസം മുന്‍പ് പൊലീസ് റിക്രൂട്ട്മെന്റ് നടക്കുന്നിടത്ത് ഐഎസ് നടത്തിയ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News