പാക് മാധ്യമപ്രവര്‍ത്തകന് രാജ്യം വിടുന്നതിന് വിലക്ക്
Update: 2016-12-10 16:25 GMT
എക്സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍ പെടുത്തിയതായി സിറില്‍ തന്നെയാണ് ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കിയത്
പാക് സൈന്യം ഭീകരര്‍ക്ക് രഹസ്യ പിന്തുണ നല്‍കുന്നതിനെ ചൊല്ലി സര്‍ക്കാരും സൈന്യവും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന് പാകിസ്താന്‍ വിടുന്നതിന് വിലക്ക് കല്‍പിച്ചു. പാക് ദിനപത്രമായ ഡോണിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ സിറില്‍ അല്‍മെയ്ഡക്കാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. എക്സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍ പെടുത്തിയതായി സിറില്‍ തന്നെയാണ് ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കിയത്. ഡോണിന്റെ വാര്‍ത്ത പാക് പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നു.