ഔദ്യോഗികാവശ്യങ്ങള്‍ക്ക് സ്വകാര്യ ഇ മെയില്‍ ഉപയോഗിച്ചു : ഹിലരിയെ എഫ് ബി ഐ ചോദ്യം ചെയ്തു

Update: 2016-12-21 09:46 GMT
ഔദ്യോഗികാവശ്യങ്ങള്‍ക്ക് സ്വകാര്യ ഇ മെയില്‍ ഉപയോഗിച്ചു : ഹിലരിയെ എഫ് ബി ഐ ചോദ്യം ചെയ്തു
Advertising

ഹിലരിയുടേത് ക്രിമിനല്‍ കുറ്റമാണോ എന്നതും അന്വേഷണവിധേയമാക്കും

ഔദ്യോഗികാവശ്യങ്ങള്‍ക്ക് സ്വകാര്യ ഇ മെയില്‍ ഉപയോഗിച്ചു എന്ന കുറ്റത്തിന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ എഫ്ബിഐ ചോദ്യം ചെയ്തു.. വാഷിങ്ടണിലെ എഫ്ബിഐ ക്വാര്‍ട്ടേഴ്സില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്നരമണിക്കൂറോളം നീണ്ടു.

2009-2013 കാലഘട്ടത്തില്‍ യുഎസ് സെക്രട്ടറിയായിരിക്കെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഇമെയില്‍ സെര്‍വര്‍ ഉപയോഗിച്ചു എന്നാണ് ഹിലരി ക്ലിന്‍റനെതിരായ കേസ്. രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ന്നോ എന്നും ഹിലരിയുടെ ന്യൂയോര്‍ക്കിലെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സെര്‍വറില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നുമാണ് അന്വേഷണസംഘം പരിശോധിക്കുന്നത് ഒപ്പം ഹിലരിയുടെ ഭാഗത്തു നിന്നുണ്ടായത് ക്രിമിനല്‍ കുറ്റമാണോ എന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷിക്കുന്നുണ്ട്.

ഹിലരിയുള്‍പ്പെടെയുള്ള മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍ ഇ മെയില്‍ സ്വകാര്യത പാലിക്കുന്നതില്‍ കാര്യക്ഷമത പ്രകടിപ്പിച്ചില്ലെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മെയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്‍റിന്‍റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ആരോപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി.. കേസില്‍ നീതി പൂര്‍വമായ അന്വേഷണമാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്നും അവര്‍ ആരോപണം ഉന്നയിച്ചു.. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും ഹിലരി ക്ലിന്‍റണ്‍ന്‍റെ എതിരാളിയുമായ ഡൊണാള്‍ഡ് ട്രംപും അന്വേഷണ സംഘത്തിനെതിരെ രംഗത്തെത്തി..

ഹിലരിയുടെ ഭര്‍ത്താവും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമായ ബില്‍ ക്ലിന്‍റണുമായി വിമാനത്താവളത്തില്‍ വെച്ച് അറ്റോര്‍ണി ജനറല്‍ ലൊറേറ്റ ലിഞ്ച് രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ട്രംപിന്‍റെ ആരോപണം.. കൂടിക്കാഴ്ച അനുചിതമായെന്ന് അറിയാമെന്നും എന്നാല്‍ കേസിനെക്കുറിച്ചായിരുന്നില്ല ചര്‍ച്ച എന്നും അറ്റോര്‍ണി ജനറലും രംഗത്തെത്തി.. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ഹിലരി ക്ലിന്‍റണെ തങ്ങളുടെ ഔദ്യേഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്..

നവംബര്‍ 8ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നേരിടുന്ന ഹിലരിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കേറ്റ തിരിച്ചടി ആയാണ് ചോദ്യം ചെയ്യലിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിലയിരുത്തുന്നത്.

Tags:    

Similar News