ദക്ഷിണ സുഡാനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണം 10 ലക്ഷം കവിയുമെന്ന് യുഎന്‍

Update: 2016-12-21 12:55 GMT
Editor : Alwyn K Jose
ദക്ഷിണ സുഡാനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണം 10 ലക്ഷം കവിയുമെന്ന് യുഎന്‍
Advertising

ദക്ഷിണ സുഡാനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണം ഉടന്‍ 10 ലക്ഷം കവിയുമെന്ന് ഐക്യരാഷ്ട്ര സഭ. നാലപ്പത്തിയാറായിരം പേരാണ് ഇതുവരെ തലസ്ഥാനം വിട്ടത്.

ദക്ഷിണ സുഡാനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ എണ്ണം ഉടന്‍ 10 ലക്ഷം കവിയുമെന്ന് ഐക്യരാഷ്ട്ര സഭ. നാലപ്പത്തിയാറായിരം പേരാണ് ഇതുവരെ തലസ്ഥാനം വിട്ടത്. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞു. പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും കീഴിലുള്ള സൈന്യങ്ങള്‍ നടത്തുന്ന ആക്രമണങ്ങളില്‍ ആയിരങ്ങള്‍ക്കാണ് പരിക്കേറ്റത്. ഇരു സൈനിക വീഭാഗങ്ങളുടെ വലയത്തിലായവര്‍ക്ക് എന്തു ചെയ്യണമെന്നറിയില്ല. 701 ദശലക്ഷം ഡോളര്‍ യുഎന്‍ അടിയന്തര സഹായമനുവദിച്ചിട്ടുണ്ട്. 2013ല്‍ ആരംഭിച്ച പ്രവാഹത്തില്‍ അഭയാര്‍ഥികളുടെ എണ്ണം 8 ലക്ഷം കവിഞ്ഞെന്നാണ് അനൌദ്യോഗിക കണക്ക്. ഭൂരിഭാഗവും അഭയം തേടുന്നത് ഉഗാണ്ട, സുഡാന്‍, എത്യോപ രാജ്യങ്ങളിലാണ്. സാധാരണക്കാര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കണമെന്ന് ഇരു വിഭാഗത്തിനോടും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News