സ‌ിറിയന്‍ ആദ്യഘട്ട സമാധാനചര്‍ച്ച തീരുമാനമായില്ല

Update: 2016-12-24 05:53 GMT
Editor : admin
സ‌ിറിയന്‍ ആദ്യഘട്ട സമാധാനചര്‍ച്ച തീരുമാനമായില്ല
Advertising

സമാധാന ചര്‍ച്ചയുടെ രണ്ടാംഘട്ടവും അനിശ്ചിതത്വത്തിലാണ്, രണ്ടാം ഘട്ട ചര്‍ച്ച എന്ന് തുടങ്ങുമെന്നതില്‍ ധാരണയായില്ല.

സിറിയന്‍ സമാധാന ചര്‍ച്ചയുടെ ആദ്യഘട്ടം തീരുമാനമാവാതെ അവസാനിച്ചു. സമാധാന ചര്‍ച്ചയുടെ രണ്ടാംഘട്ടവും അനിശ്ചിതത്വത്തിലാണ്, രണ്ടാം ഘട്ട ചര്‍ച്ച എന്ന് തുടങ്ങുമെന്നതില്‍ ധാരണയായില്ല. അതേസമയം മെയ് 10ന് ചര്‍ച്ച പുനരാരംഭിക്കുമെന്ന് റഷ്യ അറിയിച്ചു,

മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ഹൈ നെഗേഷിയേഷന്‍ കമ്മിറ്റി സിറിയന്‍ സമാധാന ചര്‍ച്ച ബഹിഷ്കരിച്ചതു മുതലാണ് ജനീവയിലെ ചര്‍ച്ചകള്‍ വഴിമുട്ടിയത്. രണ്ടാം ഘട്ട ചര്‍ച്ചക്കുള്ള തീയതി എന്നാണെന്ന ചോദ്യത്തിന് ഐക്യരാഷ്ട്ര സഭയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് എച്ച്എന്‍സി പ്രതികരിച്ചു. അതേസമയം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രണ്ടാം ഘട്ട ചര്‍ച്ചയിലും പങ്കെടുക്കില്ലെന്ന നിലപാടും പ്രതിപക്ഷം ആവര്‍ത്തിച്ചു.

മെയ് 10ന് രണ്ടാം ഘട്ട ചര്‍ച്ച ആരംഭിക്കുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി മിഖായേല്‍ ബോഗ്ഢാനോവ് പറഞ്ഞു. ഐക്യരാഷ്ട്രസഭാ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്റ്റുറയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 13നാണ് ജനീവയില്‍ സമാധാന ചര്‍ച്ച ആരംഭിച്ചത്. സിറിയയില്‍ ഇപ്പോഴും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നതും സമാധാന ചര്‍ച്ചക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

യുഎന്‍ പ്രത്യേക പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുര യുഎസ് സേറ്റ്റ്റ് സെക്രട്ടറി ജോണ്‍ കെറിയുമായും റഷ്യന്‍ വിദേശകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തിയേക്കും

Tags:    

Writer - admin

contributor

Editor - admin

contributor

Similar News