ആവശ്യകത കുറഞ്ഞിട്ടും സ്വര്‍ണ വില്‍പന വര്‍ധിച്ചു
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആവശ്യകത കുറഞ്ഞെങ്കിലും ആഗോള തലത്തില്‍ ഈ വര്‍ഷം സ്വര്‍ണവില്‍പന വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലാണ് വില്‍പനയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആവശ്യകത കുറഞ്ഞെങ്കിലും ആഗോള തലത്തില്‍ ഈ വര്‍ഷം സ്വര്‍ണവില്‍പന വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലാണ് വില്‍പനയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
നടപ്പു വര്‍ഷം ആദ്യത്തെ മൂന്നു മാസം ഇന്ത്യ, ചൈന ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ സ്വര്‍ണ വില്‍പന നടക്കുന്ന രാജ്യങ്ങളില്‍ വിപണി മെച്ചമായിരുന്നില്ല. എങ്കിലും ഈ കാലയളവില്‍ ആഗോള തലത്തില്‍ 1290 ടണ്‍ സ്വര്‍ണമാണ് വിറ്റുപോയത്. തൊട്ടുമുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസത്തെ വില്‍പനയില്‍ 21 ശതമാനം വര്‍ധവാണ് രേഖപ്പെടുത്തിയത്. സാമ്പത്തിക തിരിച്ചടികള്‍ക്കിടയില്‍ ഏറ്റവും നല്ല നിക്ഷേപ മാര്‍ഗമായി സ്വര്‍ണം മാറുകയാണെന്നാണ് ജ്വല്ലറി ഉടമകളും മറ്റും വിലയിരുത്തുന്നത്. അതേ സമയം നിലവില്‍ ഇന്ത്യയിലും മറ്റും സ്വര്‍ണ ഉപഭോഗത്തില്‍ സംഭവിച്ച കുറവ് അധികം വൈകാതെ മാറുമെന്നും വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലും ചൈനയിലും സ്വര്‍ണ വില്‍പന രംഗത്ത് ഇരുപത് ശതമാനം വരെ കുറവ് സംഭവിച്ചിട്ടുണ്ട്. അതേ സമയം യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് വിപണികളില്‍ വില്‍പനയില്‍ കാര്യമായ തിരിച്ചടി ഉണ്ടായിട്ടില്ല.
ആഗോള വിപണിയിലെ സാധ്യതകള്‍ സ്വര്‍ണ വിപണിക്ക് ഭാവിയിലും മുതല്‍ക്കൂട്ടായി മാറുമെന്നു തന്നെയാണ് പ്രതീക്ഷ.