ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പ് രൂക്ഷമാവുന്നു
എതിരാളികള്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തുന്നതിനിടെയാണ് ട്രംപിന് തിരിച്ചടി
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പ് രൂക്ഷമാവുന്നു. എതിരാളികള്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തുന്നതിനിടെയാണ് ട്രംപിന് തിരിച്ചടി. ട്രംപിന്റെ വിവാദ പ്രസ്താവനകള്‍ എതിരാളിയായ ഹിലരി ക്ലിന്റണ് അംഗീകാരം നേടിക്കൊടുത്തുവെന്നാണ് ആരോപണം.
ഡൊമക്രാറ്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെ ചെകുത്താനെന്ന് വിശേഷിപ്പിച്ചതാണ് ട്രംപിന്റെ ഒടുവിലത്തെ വിവാദ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ ബറാക് ഒബാമ ഉള്‍പ്പടെയുള്ള നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പ് രൂക്ഷമാവുന്നത്. ജനങ്ങളെ യുക്തിപൂര്‍വ്വം സമീപിക്കുന്നതിന് പകരം വികാരമിളക്കുന്ന പ്രസ്താവനകളാണ് ട്രംപ് നടത്തിയതെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡോണര്‍ മെഗ് വൈറ്റ്മാന്‍ പറഞ്ഞു. ട്രംപ് മാനസിക നില തെറ്റിയ ആളെന്നാണ് മറ്റൊരു നേതാവായ ജാന്‍ ഹാപ്പര്‍ ഹയിസ് ബിബിസിയോട് പ്രതികരിച്ചത്. 2012 ലെ പാര്‍ട്ടി നോമിനിയായ മിറ്റ് റോമ്‌നിയും ഫ്‌ളോറിഡ മുന്‍ ഗവര്‍ണര്‍ ജെബ് ബുഷും ട്രംപിന് വോട്ട് ചെയ്യില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ന്യൂയോര്‍ക്ക് പ്രതിനിധിയായ റിച്ചാര്‍ഡ് ഹനയാണ് ഹിലരി ക്ലിന്റനാണ് വോട്ട് ചെയ്യുന്നത് എന്നറിയിച്ച ആദ്യ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം. ട്രംപിന്റെ സ്ഥാനാര്‍ഥിത്വം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗത്വം ഉപേക്ഷിക്കുന്നതിനെ പ്രേരിപ്പിക്കുന്നുവെന്ന് ജെബ് ബുഷിന്റെ മുതിര്‍ന്ന ഉപദേശകയായ സാലി ബ്രാഡ്‌ഷോ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുക്കുന്തോറും പാര്‍ട്ടിക്കകത്ത് പോലും ട്രംപിനെ എതിര്‍ക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.