കൊളംബിയന്‍ സര്‍ക്കാരും ഫാര്‍കും തമ്മില്‍ സമാധാന കരാര്‍ ഒപ്പിട്ടു
അഞ്ച് നൂറ്റാണ്ടായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനാണ് കരാറിലൂടെ അയവു വന്നത്
കൊളംബിയന്‍ സര്‍ക്കാരും വിമത ഗ്രൂപ്പായ ഫാര്‍കും തമ്മില്‍ ചരിത്രപരമായ സമാധാന കരാര്‍ ഒപ്പിട്ടു. കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസും മാര്‍ക്സിസ്റ്റ് വിമത നേതാവ് തിമോചെങ്കോയുമാണ് കരാറില്‍ ഒപ്പിട്ടത്. അഞ്ച് നൂറ്റാണ്ടായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനാണ് കരാറിലൂടെ അയവു വന്നത്.
നാല് വര്‍ഷം നീണ്ട സമാധാന ശ്രമങ്ങള്‍ക്കാണ് ഇന്ന് അവസാനമായത്.
അന്‍പത് വര്‍ഷമായി കൊളംബിയന്‍ സര്‍ക്കാരും ഫാര്‍ക് സംഘടനയും തമ്മില്‍ നിലനില്‍ക്കുന്ന ആഭ്യന്തര യുദ്ധത്തിന് ഇതോടെ വിരാമമായി. കരാറൊപ്പിടുന്ന ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ ആയിങ്ങളാണ് എത്തിച്ചേര്‍ന്നത്. 1964 മുതലാണ് കൊളംബിയന്‍ സര്‍ക്കാരും ഫാര്‍കും തമ്മില്‍ ആക്രമണം ആരംഭിച്ചത്. കരാറിലൊപ്പുവെച്ചതോടെ ഫാര്‍കിനെ തീവ്രവാദ സംഘടനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. കൊളംബിയയുടെ സമാധാന ശ്രമങ്ങള്‍ക്കായി മുന്നൂറ്റി തൊണ്ണൂര്‍ മില്യണ്‍ ഡോളര്‍ ധനസഹായം യുഎസും പ്രഖ്യാപിച്ചിട്ടുണ്ട്.