ജര്‍മ്മനിയില്‍ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; 10 മരണം, അക്രമി ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്

Update: 2017-02-17 03:42 GMT
Editor : admin | admin : admin
ജര്‍മ്മനിയില്‍ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; 10 മരണം, അക്രമി ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്
Advertising

നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമികളെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം തുടരുന്നു

ജര്‍മ്മനിയിലെ മൂണികില്‍ വ്യാപാര സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പില്‍ 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഷോപ്പിങ് മാളില്‍ വെടിവെപ്പ് നടത്തിയത് 18കാരനായ ഇറാനിയന്‍ വംശജനാണെന്നാണ് റിപ്പോര്‍ട്ട്. മ്യൂണിക്കില്‍‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ജര്‍മ്മന്‍ സമയം വൈകുന്നേരം ആറ് മണിയോടെയാണ് മ്യൂണിച്ചിലെ ഒളിമ്പിയ ഷോപ്പിങ് മാളില്‍ വെടിവെപ്പ് ആരംഭിച്ചത്. ആയുധധാരികളായ മൂന്ന് പേരാണ് വെടിവെപ്പ് തുടങ്ങിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമികളെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം തുടരുകയാണ്. മ്യൂണിച്ചിലെ പൊതു ഗതാഗത സംവിധാനങ്ങളൊക്കെ നിര്‍ത്തലാക്കി. ജനങ്ങളുടെ സമീപത്തുള്ള വീടുകളില്‍ അഭയംതേടാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മാളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പൊലീസ് വിവരം. ഭീകരാക്രമണമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. മ്യൂണിക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News