ലുഫ്ത്താന്‍സ എയര്‍ലൈന്‍സ് വെനിസ്വലയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെച്ചു

Update: 2017-02-17 09:26 GMT
Editor : admin
ലുഫ്ത്താന്‍സ എയര്‍ലൈന്‍സ് വെനിസ്വലയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിവെച്ചു
Advertising

ജര്‍മന്‍ വിമാനകമ്പനിയായ ലുഫ്ത്താന്‍സ എയര്‍ലൈന്‍ വെനിസ്വലയിലേക്കുള്ള സര്‍വ്വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു.

ജര്‍മന്‍ വിമാനകമ്പനിയായ ലുഫ്ത്താന്‍സ എയര്‍ലൈന്‍ വെനിസ്വലയിലേക്കുള്ള സര്‍വ്വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ കമ്പനി തീരുമാനിച്ചത്. അമേരിക്കന്‍ എയര്‍ലൈന്‍സും കാരക്കാസിലേക്കുള്ള സര്‍വ്വീസുകള്‍ നേരത്തെ അവസാനിപ്പിച്ചിരുന്നു.

വെനിസ്വലയുടെ പ്രാദേശിക കറന്‍സി ഡോളറിലേക്ക് മാറ്റുമ്പോഴുള്ള ബുദ്ധിമുട്ടുകളും വെനിസ്വലയുടെ സാമ്പത്തിക പ്രതിസന്ധിയുമാണ് സര്‍വ്വീസ് നിര്‍ത്തലാക്കാന്‍ ജര്‍മന്‍ എയര്‍ലൈന്‍സിനെ പ്രേരിപ്പിച്ചത്. വെനിസ്വലന്‍ കറന്‍സിയായ ബൊളിവറിന്‍റെ തുടര്‍ച്ചയായ ഇടിവും കറന്‍സി എക്സ്ചേഞ്ചിലെ പ്രശ്നങ്ങളും വിമാനസര്‍വ്വീസുകളെ പ്രതിസന്ധിയിലാക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയയായി. 10കോടി ഡോളറിലധികം വെനിസ്വലയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ലുഫ്ത്താന്‍സ എയര്‍ലൈന്‍സ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍വ്വീസ് നിര്‍ത്താനുള്ള തീരുമാനം. ലുഫ്ത്താന്‍സ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നതോടെ വെനിസ്വലയിലെ അവശ്യസാധനങ്ങളുടെ ലഭ്യതയെയടക്കം ബാധിക്കാനാണ് സാധ്യത. ടൂറിസം മേഖലയും പ്രതിസന്ധിയിലാകും. യാത്രക്കാരുടെ കുറവ് കാണിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സും ന്യൂയോര്‍ക്ക്-കാരക്കാസ് സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു. ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ കണക്കുകളനുസരിച്ച് വിവിധ വിമാനകമ്പനികളുടെ 380 കോടി ഡോളര്‍ നിക്ഷേപമാണ് വെനിസ്വലയിലുള്ളത്. സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയെങ്കിലും ലുഫ്ത്താന്‍സ എയര്‍ലൈന്‍സ് വെനിസ്വലയിലെ ഓഫീസുകള്‍ അടച്ചുപൂട്ടില്ല. പ്രസിഡന്‍റ് നിക്കോളാസ് മദുറോ ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വെനിസ്വലയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറെ നാളായി സമരത്തിലാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News