പാര്‍ട്ടി പാലംവലിക്കുന്നുവെന്ന് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന സ്ഥാനാര്‍ഥിയാണ് ഡൊണാള്‍ഡ് ട്രംപ്. പക്ഷെ തന്റെ വിജയം പാര്‍ട്ടി പോലും ആഗ്രഹിക്കുന്നില്ലെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. പാര്‍ട്ടിയുടെ സംവിധാനങ്ങള്‍ പൂര്‍ണമായും തനിക്കെതിരാണെന്നും റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും ട്രംപ് ആരോപിച്ചു.
മുഖ്യ എതിരാളിയായ ടെഡ് ക്രൂസ് കൊളറാഡോയില്‍ മുഴുവന്‍ പ്രതിനിധികളെയും സ്വന്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. എന്നാല്‍ ട്രംപിന്റെ ആരോപണങ്ങള്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ചെയര്മാന് റെയ്ന്‍സ് പ്രീബസ് നിഷേധിച്ചു. കൊളറാഡോ പോലുളള സ്റ്റേറ്റുകളിലെ നിയമങ്ങള്‍ മാറ്റിയിരുന്നതായും അദ്ദേഹം പറഞ്ഞു.