അമേരിക്കന്‍ പൌരന്മാരെക്കുറിച്ചുള്ള വിവരശേഖരണം നടത്തണമെന്ന് ട്രംപ്
ഒര്‍ലാന്‍ഡോ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൌരന്മാരെക്കുറിച്ചുള്ള വിവരശേഖരണം നടത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
വിവാദ പ്രസ്താവനകള്‍ ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഒര്‍ലാന്‍ഡോ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൌരന്മാരെക്കുറിച്ചുള്ള വിവരശേഖരണം നടത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ആളുകളുടെ മതം, വംശം, കുറ്റകൃത്യവാസന തുടങ്ങി നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രൊഫൈലിങ് വംശീയമായ ചേരിതിരിവുകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് വിമര്‍ശമുയര്‍ന്നു. മുസ്ലിങ്ങള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ താല്‍കാലിക നിരോധമേര്‍പ്പെടുത്തണമെന്ന ട്രംപിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. ട്രംപിന്റെ പുതിയ പ്രസ്താവന അമേരിക്കന്‍ മുസ്‌ലിങ്ങളെ കൂടുതല്‍ പാര്‍ശ്വവല്‍കരിക്കാനുള്ള ശ്രമമാണെന്നും ആരോപണമുണ്ട്.