സ്വവര്‍ഗ വിവാഹനിയമത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം

Update: 2017-02-28 06:21 GMT
സ്വവര്‍ഗ വിവാഹനിയമത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം
Advertising

ആയിരകണക്കിന് ഫ്രഞ്ചുകാരാണ് സ്വവര്‍ഗവിവാഹ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്.

സ്വവര്‍ഗ വിവാഹനിയമത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം. ആയിരകണക്കിന് ഫ്രഞ്ചുകാരാണ് സ്വവര്‍ഗവിവാഹ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് വിഷയത്തില്‍ തീരുമാനം വേണമെന്നാണ് സമരക്കാരുടെ ആവശ്യം.

രണ്ട് വര്‍ഷം മുമ്പാണ് ഫ്രാന്‍സില്‍ സ്വവര്‍ഗവിവാഹത്തിന് നിയമപരിരക്ഷ നല്‍കിയത്. മുന്‍ ഫ്രഞ്ച് നീതിന്യായ വകുപ്പ് മന്ത്രി ക്രിസ്റ്റ്യാന്‍ തൌബിറയാണ് നിയമം കൊണ്ടുവന്നത്. നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുപത്തിനാലായിരത്തോളം വരുന്ന ആളുകള്‍ പ്രതിഷേധപ്രകടനം നടത്തി. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍ക്ക് വൈദ്യസഹായത്തോടെ പ്രസവം നടത്തുന്നതിനുള്ള അനുമതി റദ്ദാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സ്വവര്‍ഗ വിവാഹം അനുവദിക്കുന്ന പതിനാലാമത്തെ രാജ്യമാണ് ഫ്രാന്‍സ്. 2013 മേയിലും സമാനമായ പ്രതിഷേധ റാലി ഫ്രാന്‍സില്‍ നടന്നിരുന്നു.

Tags:    

Similar News