യൂറോപ്യന്‍ യൂണിയനെതിരെ ഉര്‍ദുഗാന്‍
യൂറോപ്യന്‍ യൂണിയന്റെ നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍. തീവ്രവാദ വിരുദ്ധ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശമാണ് തുര്‍ക്കി പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്.
യൂറോപ്യന്‍ യൂണിയന്റെ നിലപാടുക്കള്‍ക്കെതിരെ ആഞ്ഞടിച്ച് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. തീവ്രവാദ വിരുദ്ധ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശമാണ് തുര്‍ക്കി പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്‍ലുവിന്റെ രാജി പ്രഖ്യാപനത്തിനു പിന്നാലെയാണ് ഉര്‍ദുഗാന്‍ നിലപാട് അറിയിച്ചത്.
നയങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഉര്‍ദുഗാന്‍ 'നിങ്ങള്‍ക്ക് നിങ്ങളുടെ വഴി പോകാമെന്നും, ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴിയുണ്ടെന്നും യൂറോപ്യന്‍ യൂണിയനോട് പറഞ്ഞു.
തുര്‍ക്കി പൌരന്മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിസ രഹിത യാത്ര അനുവദിച്ചതുമായി ബന്ധപ്പെട്ട് തീവ്രവാദ വിരുദ്ധ നയങ്ങളില്‍ മാറ്റം വരുത്താന്‍ 72 ഉപാധികള്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ചിരുന്നു.