കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍
56 യാത്രക്കാരും 10 വിമാനജോലിക്കാരുമടക്കം 66 പേരുമായി വരികയായിരുന്ന വിമാനം ഈജിപ്തിന്റെ ആകാശത്ത് പ്രവേശിച്ച ഉടനെ അപ്രത്യക്ഷമാകുകയായിരുന്നു.
കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍.ഈജിപ്ഷ്യന്‍ നഗരത്തില്‍ നിന്ന് 290 കിലോ മീറ്റര്‍ അകലെനിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിന്റ ബ്ലാക്ക് ബോക്സിനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.
66 യാത്രക്കാരുമായി പോയ ഈജിപ്ഷ്യന്‍ വിമാനം വ്യാഴ്ചയാണ് തകര്‍ന്നത്. കണ്ടെത്തിയത് ഈജിപ്ത് എയര്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ തന്നെയാണെന്ന് നാവികസേന സ്ഥിരീകരിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്ക് പേജിലൂടെയാണ് നാവികസേന ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്.
ഈജിപ്ത് നഗരമായ അലക്സാന്‍ഡ്രിയയില്‍ നിന്ന് 290 കിലോമാറ്റര്‍ അകലെ തീരപ്രദേശത്ത് നിന്നാണ് വിമനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. യാത്രക്കാരുടെ സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് വിമാനത്തിനായുള്ള തെരച്ചില്‍ വര്‍ധിപ്പിച്ചിരിന്നു. പാരീസില്‍ നിന്ന് കെയ്റോയിലേക്ക് പറക്കുന്നതിനിടെയാണ് എയര്‍ബസ് എ 320 വിമാനം കാണാതായത്. 6700 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനത്തിന്റെ റഡാര്‍ ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ഭീകരാക്രമണം ഉള്‍പ്പെടെയുള്ള ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് വ്യോമയാനമന്ത്രാലയം അറിയച്ചിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രസിഡന്റ് അബ്ദല്‍ ഫത്തഹ് അല്‍ സിസി അനുശോചനമറിയിച്ചു.
26 വിദേശികളടക്കം 66 യാത്രക്കാരുമായി പറന്ന എ 320 വിമാനമാണ് ഈജിപ്തിന്റെ ആകാശത്തിലേക്ക് പ്രവേശിച്ച ഉടനെ അപ്രത്യക്ഷമായത്. മെഡിറ്ററേനിയന്‍ കടലിന് മുകളില്‍ 37,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ റഡാറുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടപ്പെടുകയായിരുന്നു. പാരിസിലെ റൊയ്സി വിമാനത്താവളത്തിൽ നിന്നു ബുധൻ രാത്രി 11.09നു പുറപ്പെട്ട വിമാനം ഇന്നലെ പുലർച്ചെ 3.15നു കയ്റോയിൽ എത്തേണ്ടതായിരുന്നു. വിമാനം കടലില്‍ തകര്‍ന്ന് വീണതാകാമെന്നാണ് സംശയിക്കുന്നത്. അപകട കാരണം സംബന്ധിച്ച് ഇതുവരെ വിവരങ്ങൊന്നും പുറത്തു വന്നിട്ടില്ലെന്ന് ഈജിപ്ഷ്യന്‍ വ്യോമയാന മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. ഭീകരാക്രമണമടക്കം ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.
ഫ്രാന്‍സ്, ഇറാഖ്, ബ്രിട്ടന്‍, ബെല്‍ജിയം, കുവൈത്ത്, സൗദി, സുഡാന്‍, തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ 224 യാത്രക്കാരുമായി റഷ്യയുടെ മെട്രോജെറ്റ് വിമാനവും ഈജിപ്തിലെ സിനായ് കടലിടുക്കിൽ തകർന്നു വീണിരുന്നു.