ഈ പെണ്‍കുട്ടി ഒരു ദിവസം തുമ്മുന്നത് 8000 തവണ, രോഗമറിയാതെ ഡോക്ടര്‍മാര്‍
ഇംഗ്ലണ്ടിലെ കോള്‍ചെസ്റ്ററില്‍ താമസിക്കുന്ന ഇറ സക്സേനക്ക് മൂന്നാഴ്ച മുന്‍പാണ് തുമ്മല്‍ പിടിപെട്ടത്
രണ്ട് പ്രാവശ്യം അടുപ്പിച്ച് തുമ്മിയാല്‍ തന്നെ വല്ല രോഗവും പിടിപെട്ടോ എന്ന് വിചാരിച്ച് നമ്മള്‍ ടെന്‍ഷനാകും. അപ്പോള്‍ ദിവസം 8000 തവണ തുമ്മിയാലോ. തുമ്മല്‍ മൂലം കഷ്ടപ്പാടിലായിരിക്കുന്നത് ഇറ സക്സേന എന്ന ഒന്‍പതു വയസുകാരിയാണ്, അവളുടെ രോഗമെന്തന്നറിയാതെ ഡോക്ടര്‍മാരും.
ഇംഗ്ലണ്ടിലെ കോള്‍ചെസ്റ്ററില്‍ താമസിക്കുന്ന ഇറ സക്സേനക്ക് മൂന്നാഴ്ച മുന്‍പാണ് തുമ്മല്‍ പിടിപെട്ടത്. അന്ന് ഒരു തുമ്മലോടെയാണ് മകള്‍ എഴുന്നേറ്റതെന്നും പിന്നീട് തുമ്മല്‍ ഗുരുതരമാവുകയായിരുന്നുവെന്ന് ഇറയുടെ മാതാവ് പ്രിയ സക്സേന പറഞ്ഞു. ഉറങ്ങുമ്പോള്‍ മാത്രമാണ് ഇറ തുമ്മാതിരിക്കുന്നത്. എഴുന്നേല്‍ക്കുമ്പോള്‍ വീണ്ടും തുമ്മല്‍ തുടങ്ങു
അലര്‍ജിയോ ജലദോഷമോ മൂലമാകാം ഇറയ്‌ക്ക് തുമ്മല്‍ ഉണ്ടായതെന്നാണ് അമ്മ പ്രിയ സക്‌സേന വിശ്വസിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരുടെ നിഗമന പ്രകാരം തുമ്മലുണ്ടാക്കുന്ന തലച്ചോറിലെ സിഗ്‌നലില്‍ വ്യതിയാനം ഉണ്ടായതുകൊണ്ടാകാം ഇത് സംഭവിച്ചതെന്നുമാണ് പറയുന്നത്. അതേസമയം, അലര്‍ജിയൊന്നുമില്ലെന്നും തുമ്മലിനായി നല്‍കുന്ന മരുന്നുകള്‍ ഗുണകരമാകുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നത്.