ഐഎസിനെതിരെ അമേരിക്ക ലിബിയയില്‍ വ്യോമാക്രണം തുടങ്ങി
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള ലിബിയ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനക്കു ശേഷമാണ് ആക്രമണം തുടങ്ങിയത്.
ഐഎസിനെതിരെ അമേരിക്ക ലിബിയയില്‍ വ്യോമാക്രണം ആരംഭിച്ചു. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള ലിബിയ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനക്കു ശേഷമാണ് ആക്രമണം തുടങ്ങിയത്. ആദ്യ ആക്രമണം സിര്‍ത്തിലാണ് അമേരിക്കന്‍ വ്യോമ സേന ആരംഭിച്ചത്.
പ്രസിഡന്റ് ബരാക്ക് ഒബാമയുടെ നിര്‍ദ്ദേശ പ്രകാരമാണ് വ്യോമാക്രമണം. പെന്റഗണാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസിന്റെ ശക്തി കേന്ദ്രമായ സിര്‍തിലെ പോര്‍ട്ട് സിറ്റി കേന്ദ്രമാക്കിയാണ് വ്യോമാക്രമണം. വ്യോമാക്രമണത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതായി ലിബിയന്‍ പ്രധാനമന്ത്രി ഫായിസ് അല്‍ സറാജ് പറഞ്ഞു.
ലിബിയയിലെ ഐക്യ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇതാദ്യമായാണ് യുഎസ് സേന വ്യോമാക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം ലിബിയന്‍ പ്രധാനമന്ത്രി ഐഎസിനെതിരെ വ്യോമാക്രമണത്തിന് യുഎസിന്റെ സഹായം തേടിയിരുന്നു. ഇതിന് പിന്നാലെ യുഎന്‍ ഇക്കാര്യം അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തു.