ഒബാമക്കെതിരെ അശ്ലീല പരാമര്‍ശവുമായി ഫിലിപ്പന്‍സ് പ്രസിഡന്‍റ്

Update: 2017-03-20 18:48 GMT
ഒബാമക്കെതിരെ അശ്ലീല പരാമര്‍ശവുമായി ഫിലിപ്പന്‍സ് പ്രസിഡന്‍റ്
Advertising

രാജ്യത്ത് നടക്കുന്ന നരഹത്യകളെ കുറിച്ച് ഉച്ചകോടിക്കിടെ ഇരു നേതാക്കളും നടത്തുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടാകില്ലേ എന്ന് ...

അമേരിക്കന്‍ പ്രസിഡന്‍‌റ് ബരാക് ഒബാമക്കെതിരെ ഫിലിപ്പന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടിന്‍റെ അശ്ലീല പരാമര്‍ശം. ലാവോസില്‍ ഒരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയായിരുന്നു ഒരു വാര്‍ത്താ സമ്മേളനത്തില്‍ റോഡ്രിദോ ഒബാമക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. ഇതേക്കുറിച്ച് അറിഞ്ഞ ഒബാമ പിന്നീട് റോഡ്രിഗോയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. സംഭവം വിവാദമായതോടെ ഖേദ പ്രകടനവുമായി ഫിലിപ്പന്‍സ് പ്രസിഡന്‍റും രംഗതെത്തി.

ആസിയാന്‍ ഉച്ചകോടിക്കായി ലാവോസിലേക്ക് തിരിക്കുന്നതിന് മുമ്പാണ് റോഡ്രിഗോ ഒബാമയെ അധിക്ഷേപിച്ചത്. രാജ്യത്ത് നടക്കുന്ന നരഹത്യകളെ കുറിച്ച് ഉച്ചകോടിക്കിടെ ഇരു നേതാക്കളും നടത്തുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടാകില്ലേ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചതാണ് ഡ്യൂട്ടെര്‍ട്ടിനെ പ്രകോപിപ്പിച്ചത്

ഫിലീപ്പിന്‍സില്‍ രണ്ട് മാസംമുന്പ് മാത്രം അധികാരത്തിലെത്തിയ റോഡ്രിഗോഡ്യൂട്ടെര്‍ട്ടിന്റെ ഭരണസമിതി ലഹരി മാഫിയക്കെതിരെ എന്ന പേരില്‍ കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമായി ഇതിനോടകം 2400 പേര്‍ മരിച്ചെന്നാണ് കണക്ക്. ഇതില്‍ 900 പേര്‍ മരിച്ചത് പൊലീസ് നടപടികളുടെ ഭാഗമായാണ്. നരഹത്യയില്‍ അമേരിക്ക ഇതിനോടകം ആശങ്ക അറിയിച്ചിട്ടുണ്ട്. ഒബാമയുമായി ഏത് വിഷയത്തിലും ചര്‍ച്ചായാവാം പക്ഷേ മനുഷ്യവാകാശ പ്രശ്നങ്ങള്‍ ഉന്നയിക്കും മുന്പ് തനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്നാണ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടിന്‍റെ നിലപാട്

Tags:    

Similar News