ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രത്തലവനാവാന്‍ യോഗ്യതയില്ലെന്ന് ഒബാമ
യു.എസിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രത്തലവനാവാന്‍ യോഗ്യതയില്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ.
യു.എസിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രത്തലവനാവാന്‍ യോഗ്യതയില്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ. ആഗോള രാഷ്ട്രീയ സംഭവങ്ങളില്‍ അവഗാഹമുള്ള ആളാണ് പ്രസിഡന്റ് സ്ഥാനത്ത് എത്തേണ്ടതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവഭീഷണി നേരിടാന്‍ ജപ്പാനും ദക്ഷിണകൊറിയയും ആണവായുധം നിര്‍മിക്കണമെന്നും അമേരിക്കയെ ആശ്രയിക്കുന്ന രീതിക്ക് മാറ്റം വരേണമെന്ന് അഭിപ്രായപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി.
അമേരിക്കയുടെ മാത്രമല്ല,മറ്റ് രാജ്യങ്ങളുടെ സുരക്ഷയും നന്മയും മുന്‍നിര്‍ത്തി നയങ്ങള്‍ സ്വീകരിക്കേണ്ട വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റെന്നും യു.എസിലെ ആണവനയത്തെ കുറിച്ചോ വിദേശനയത്തെ കുറിച്ചോ അറിയുന്നവരല്ല ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നതെന്നും ഒബാമ പറഞ്ഞു. ട്രംപിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഒബാമയും വിമര്‍ശം.
ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും സൈനിക വിന്യാസം അമേരിക്കന്‍ നയങ്ങളുടെ അടിത്തറയാണെന്നും ഒബാമ വ്യക്തമാക്കി. എന്നാല്‍ നോര്‍ത്ത് കൊറിയയുടെ ആണവ ഭീഷണി നേരിടാന്‍ ജപ്പാനും സൌത്ത് കൊറിയയും സ്വന്തം നിലക്ക് ആണവായുധങ്ങള്‍ നിര്‍മിക്കണമെന്നും എന്നും അമേരിക്കയെ ആശ്രയിക്കുന്ന രീതിക്ക് അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. നാറ്റോയുമായുള്ള കൂട്ടുകെട്ട് അമേരിക്കക്ക് ഭീമമായ നഷ്ടമുണ്ടാകുന്നുവെന്നും ട്രംപ് പറഞ്ഞു.
കടുത്ത സാമ്പത്തിക ബാധ്യത കാരണം അമേരിക്ക പിന്തുടരുന്ന വിദേശനയങ്ങളില്‍ മാറ്റം വരുത്തേണ്ടിവരുമെന്നാണ് ട്രംപ് തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.