ട്രംപിനെതിരെ പ്രമുഖ സംവിധായകന്‍ മൈക്കിള്‍ മൂര്‍

Update: 2017-03-28 13:58 GMT
Editor : admin
ട്രംപിനെതിരെ പ്രമുഖ സംവിധായകന്‍ മൈക്കിള്‍ മൂര്‍
Advertising

തന്റെ ഏറ്റവും പുതിയ രാഷ്ട്രീയ ഡോക്യുമെന്‍ററിയായ 'വേര്‍ റ്റു ഇന്‍വാഡ് നെക്സ്റ്റ്' പ്രകാശനച്ചടങ്ങിലാണ് മൂര്‍ ട്രംപിനെതിരെ ശക്തമായ വിമര്‍ശമുയര്‍ത്തിയത്.

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രമുഖ സംവിധായകന്‍ മൈക്കിള്‍ മൂര്‍.

വിമര്‍ശനാത്മക രാഷ്ട്രീയ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ പ്രമുഖ ഡൊക്യുമെന്‍ററി സംവിധായകന്‍ മൈക്കിള്‍ മൂര്‍ ഒരിടക്കാലത്തിന് ശേഷം ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശവുമായി രംഗത്തെത്തി. നിശബ്ദരാക്കപ്പെട്ടവരെ കൈകാര്യം ചെയ്യാന്‍ ട്രംപിന് നന്നായറിയാം. അടുത്ത അമേരിക്കന്‍ പ്രസിഡണ്ട് ട്രംപാവാന്‍ സാധ്യത കൂടുതലാണ്. ഇത് അമേരിക്കന്‍ പൌരന്മാര്‍ ഗൌരവത്തിലെടുക്കണമെന്നും കഴിഞ്ഞ ആഗസ്തില്‍ തന്നെ ട്രംപിന്‍റെ സ്ഥാനാര്‍ഥിത്വത്തെകുറിച്ച് താന്‍ പറഞ്ഞിരുന്നെന്നും മൂര്‍ പറഞ്ഞു. തന്‍റെ ഏറ്റവും പുതിയ ഡൊക്യുമെന്‍ററി വേര്‍ റ്റു ഇന്‍വാഡ് നെക്സ്റ്റ് പ്രകാശന ചടങ്ങിലാണ് മൂറിന്‍റെ പ്രസ്താവന.

ട്രാന്‍സ്-ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ അടുത്ത പ്രസിഡണ്ടാവാന്‍ സാധ്യത കൂടുതലാണ്. ജനങ്ങള്‍ അത് ഗൌരവത്തിലെടുക്കണം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി ട്രംപ് വരുമെന്ന് താന്‍ കഴിഞ്ഞ ആഗസ്റ്റില്‍ തന്നെ പറഞ്ഞിരുന്നു. സ്കൂളുകള്‍ തകര്‍ക്കപ്പെട്ട് നിശബ്ദരായി കഴിയുന്ന ജനവിഭാഗത്തെ കൈകാര്യം ചെയ്യാന്‍ ട്രംപിന് നന്നായറിയും. എന്താണ് നടക്കുന്നതെന്ന യാഥാര്‍ഥ്യം ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ വിമുഖരാണ്. അത്കൊണ്ട് ഇദ്ദേഹത്തെ പോലുള്ളവരാല്‍ പൊതുജനം എളുപ്പത്തില്‍ സ്വാധീനിക്കപ്പെട്ടിരിക്കുകയാണ്.

മാധ്യമങ്ങളെ ഉപയോഗിക്കുന്നതില്‍ ട്രംപ് വലിയ സൂത്രശാലിയാണെന്നും അമേരിക്കയിലെ ഭൂരിക്ഷം പേരും ട്രംപിനെ പിന്തുണക്കുന്നതായി തോന്നുന്നില്ലെന്നും മൂര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 15 വര്‍ഷത്തില്‍ അമേരിക്ക നടത്തിയ അധിനിവേശത്തെ കുറിച്ചും അതിന്‍റെ തുടര്‍‌ച്ചയെകുറിച്ചുമാണ് തന്‍റെ പുതിയ ഡൊക്യുമെന്‍ററിയെന്നും മൂര്‍ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News