ഒബാമയെ സ്വീകരിക്കാനൊരുങ്ങി വിയറ്റ്നാം
രാജ്യത്ത് ആദ്യമായെത്തുന്ന ഒബാമയെ സ്വീകരിക്കാന്‍ നിരവധി പ്രതീക്ഷകളോടെയാണ് തലസ്ഥാന നഗരമായ ഹനോയ് ഒരുങ്ങുന്നത്. തിങ്കളാഴ്ചയാണ് ഒബാമ വിയറ്റ്നാമിലെത്തുന്നത്.
അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമയുടെ സന്ദര്‍ശനത്തിന് കാത്ത് വിയറ്റ്നാം. രാജ്യത്ത് ആദ്യമായെത്തുന്ന ഒബാമയെ സ്വീകരിക്കാന്‍ നിരവധി പ്രതീക്ഷകളോടെയാണ് തലസ്ഥാന നഗരമായ ഹനോയ് ഒരുങ്ങുന്നത്. തിങ്കളാഴ്ചയാണ് ഒബാമ വിയറ്റ്നാമിലെത്തുന്നത്.
വിയറ്റ്നാമില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടനെയാണ് അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ സന്ദര്‍ശനം. ആദ്യമായി സന്ദര്‍ശനത്തിനെത്തുന്ന ഒബാമയുടെ വരവിനെ ഏറെ പ്രതീക്ഷയോടെയാണ് വിയറ്റ്നാം സ്വീകരിക്കുന്നത്. മെയ് 23 നെത്തുന്ന ഒബാമയെ വരവേല്‍ക്കാന്‍ തലസ്ഥാന നഗരിയായ ഹനോയ് ഒരുങ്ങിക്കഴിഞ്ഞു. സന്ദര്‍ശനത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ട്രന്‍ ദായ് ക്വാങ്, പ്രധാനമന്ത്രി യ്വെന്‍ ക്സോന്‍ ഫുക്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി യ്വെന്‍ ഫു ട്രോങ് എന്നിവരുമായി ഒബാമ കൂടിക്കാഴ്ച നടത്തും. വിയറ്റ്നാമിന്‍റെ സാമ്പത്തിക സ്ഥിതിയില്‍ വന്‍ മാറ്റങ്ങള്‍ ഒബാമയുടെ സന്ദര്‍ശനത്തിലൂടെ ഉണ്ടാവുമെന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. വര്‍ഷങ്ങളായി ദക്ഷിണമേഖലയില്‍ ഏര്‍പ്പെടുത്തിയ വിയറ്റ്നാമിലേക്കുള്ള കപ്പലുകള്‍ക്കുള്ള നിരോധം അമേരിക്ക എടുത്ത് മാറ്റുമെന്ന പ്രതീക്ഷയും പലരും പങ്കുവെക്കുന്നു. 2000ത്തില്‍ ബില്‍ ക്ലിന്‍റണും 2006ല്‍ ജോര്‍ജ് ബുഷിനും ശേഷം മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡണ്ടാണ് വിയറ്റ്നാമിലേക്കെത്തുന്നത്.