അലപ്പോയില്‍ വ്യോമാക്രമണം; 47 മരണം

Update: 2017-04-15 14:05 GMT
Editor : Alwyn K Jose
അലപ്പോയില്‍ വ്യോമാക്രമണം; 47 മരണം
Advertising

മരിച്ചവരില്‍ അഞ്ചു പേര്‍ കുട്ടികളാണെന്ന് ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബസര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.

സിറിയന്‍ നഗരമായ അലപ്പോയില്‍ വ്യോമാക്രമണത്തില്‍ 24 മണിക്കൂറിനിടെ മരിച്ചത് 47 സാധാരണക്കാര്‍. ഇതില്‍ 14 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മരിച്ചവരില്‍ അഞ്ചു പേര്‍ കുട്ടികളാണെന്ന് ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബസര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. റഷ്യന്‍ വ്യോമാക്രമണത്തിലും വിമതരുടെ പ്രത്യാക്രമണത്തിലുമാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രി ഖട്ടര്‍ജിയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി. ഇതിനു പിന്നാലെയായിരുന്നു തിങ്കളാഴ്ച പുലര്‍ച്ചെയും വൈകീട്ടും ആക്രമണം. കിഴക്കന്‍ അലപ്പോയിലെ മര്‍ജെ ജില്ലയിലായിരുന്നു ഇത്. ഇതില്‍ കൊല്ലപ്പെട്ട 24 പേരില്‍ 14 പേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47 പേരായി. തിങ്കളാഴ്ച രാവിലെ വൈറ്റ് ഹെല്‍മറ്റ് സംഘടനയിലെ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 20 ഓളം പേരെ രക്ഷപ്പെടുത്തി. ‌പോരാട്ടം തുടരുന്ന സിറിയന്‍ നഗരങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിയിരിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനാല്‍ മരണസംഖ്യ കൃത്യമായി പറയാനാകില്ലെന്ന് വൈറ്റ് ഹെല്‍മറ്റ്സ് സംഘാംഗം പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News