ക്ലിന്റണ്‍ സ്ത്രീ ചൂഷകനെന്ന് ട്രംപ്; മറുപടി പറയാതെ ഹില്ലരി
ഡൊണാള്‍ഡ് ട്രംപ് നടത്തിയ വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ്‍.
ഡൊണാള്‍ഡ് ട്രംപ് നടത്തിയ വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ്‍. അമേരിക്കന്‍ ജനതക്കുവേണ്ടിയാണ് തന്റെ പ്രവര്‍ത്തനങ്ങള്‍. അതിനായുള്ള പ്രചാരണപ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഹില്ലരി ക്ലിന്റണ്‍ വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള പോരാട്ടം കനക്കുന്നതിനിടെ സ്ഥാനാര്‍ഥികളുടെ കുടുംബജീവിതവും ആയുധമാക്കിയാണ് പ്രചാരണം. മുന്‍ അമേരിക്കന്‍ പ്രസിഡന്റും ഹില്ലരിയുടെ ഭര്‍ത്താവുമായ ബില്‍ ക്ലിന്റണിന്റെ വ്യക്തി ജീവിതം പരാമര്‍ശിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവന നടത്തിയിരുന്നു. 'എക്കാലത്തെയും സ്ത്രീ ചൂഷകരില്‍ ഒരാളാണ് ബില്‍ക്ലിന്റണ്‍ എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു ഹില്ലരി. വിര്‍ജിനയില്‍ കുടുംബസംഗമങ്ങളില്‍ പങ്കെടുക്കുകയായിരുന്നു ഹില്ലരി. രാജ്യത്തിന് എന്താണ് വേണ്ടതെന്നും രാജ്യത്തിന്റെ ഐക്യത്തിനായിഎന്തൊക്കെ ചെയ്യണമെന്നുമാണ് താന്‍നോക്കുന്നത്. ട്രംപിനെതിരെ സംസാരിക്കാനല്ല തന്റെ സ്ഥാനാര്‍ഥിത്വത്തിനായാണ് പ്രചാരണമെന്നും ഹില്ലരി പറഞ്ഞു.