സിറിയയില്‍ ശിയാ ആരാധനാലയത്തില്‍ ഇരട്ട സ്ഫോടനം; 12 മരണം

Update: 2017-04-20 16:54 GMT
Editor : admin
സിറിയയില്‍ ശിയാ ആരാധനാലയത്തില്‍ ഇരട്ട സ്ഫോടനം; 12 മരണം
Advertising

സിറിയയിലെ പ്രമുഖ ശിയാ ആരാധനാലയമായ സയ്യിദ് സൈനബിന് പുറത്ത് ഇരട്ട സ്ഫോടനം. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സിറിയയിലെ പ്രമുഖ ശിയാ ആരാധനാലയമായ സയ്യിദ് സൈനബിന് പുറത്ത് ഇരട്ട സ്ഫോടനം. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുള്ളതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു.

ശിയാ വിഭാഗത്തിന്റെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് സിറിയന്‍ തലസ്ഥാനമായ ദമസ്കസിന് 10 കിലോമീറ്റര്‍ അകലെയുള്ള സയ്യിദ് സൈനബ്. ഈ ആരാധനാ കേന്ദ്രത്തെ ലക്ഷ്യം വെച്ചാണ് ഇസ്‍ലാമിക് സ്റ്റേറ്റിന്റെ ഇരട്ട സ്ഫോടനം നടത്തിയത്. സയ്യിദ് സൈനബിന്റെ കവാടത്തിനടുത്താണ് ആദ്യ സ്ഫോടനം നടന്നത്. സ്ഫോടക വസ്തുക്കള്‍ ബന്ധിപ്പിച്ച ബെല്‍റ്റുമായെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആരാധനാലയത്തിന് അധികം അകലെയല്ലാത്ത അല്‍ - തീന്‍ സ്ട്രീറ്റിലായിരുന്നു രണ്ടാമത്തെ സ്ഫോടനം. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. നിരന്തരം ആക്രമണം ഉണ്ടാകുന്ന മേഖലകൂടിയാണിത്. ഇതിനു മുമ്പുണ്ടായ 2 ആക്രമണങ്ങളില്‍ 150 ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. മരണ നിരക്ക് ഉയര്‍ന്നേക്കാമെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറയുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News