വിയറ്റ്നാമിനെതിരായ ആയുധ നിരോധനം അമേരിക്ക പിന്‍വലിച്ചു

Update: 2017-04-21 17:32 GMT
Editor : admin
വിയറ്റ്നാമിനെതിരായ ആയുധ നിരോധനം അമേരിക്ക പിന്‍വലിച്ചു
Advertising

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗുയന്‍ ഫു ട്രോങുമായി കൂടിക്കാഴ്ച നടത്തി.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗുയന്‍ ഫു ട്രോങുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാനമായ ഹനോയില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം ഒബാമ യുദ്ധകപ്പലുകള്‍ക്കുള്ള നിരോധം നീക്കുകയും ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ആദ്യ വിയറ്റ്നാം സന്ദര്‍ശനത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗുയന്‍ ഫു ട്രോങ്ങുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദര്‍ശനത്തിനിടെ വിയറ്റ്നാമിനേര്‍പ്പെടുത്തിയ യുദ്ധോപകരണങ്ങളുടെ നിരോധം പൂര്‍ണ്ണമായും നീക്കം ചെയ്തതായി ഒബാമ പ്രഖ്യാപിച്ചു. 40 വര്‍ഷം മുമ്പ് കടുത്ത ശത്രുതയിലായിരുന്ന ഇരുരാജ്യങ്ങളുടെയും ബന്ധവും ഇതോടെ കൂടുതല്‍ സൌഹൃദത്തിലായി. ഒബാമ ഭരണകൂടവുമായി നടന്ന നിരന്തരമായ ചര്‍ച്ചയെ തുടര്‍ന്നാണ് ആയുധ വ്യാപാര നിരോധം നീക്കാന്‍ തീരുമാനമായത്. 1995 ല്‍ വിയറ്റ്നാമുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിച്ചതിന് ശേഷം മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് വിയറ്റ്നാം സന്ദര്‍ശനത്തിനെത്തുന്നത്. ഗുയന്‍ ഫു ട്രോങ്ങുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് പുതുതായി ചുമതലയേറ്റെടുത്ത പ്രധാന മന്ത്രി ഗുയന്‍ ക്സോന്‍ ഫുകുമായും ഒബാമ കൂടിക്കാഴ്ച നടത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News