പാകിസ്താനില്‍ പ്രക്ഷോഭവുമായി ഇംറാന്‍ ഖാന്റെ അനുയായികള്‍

Update: 2017-05-02 16:41 GMT
Editor : Alwyn K Jose
പാകിസ്താനില്‍ പ്രക്ഷോഭവുമായി ഇംറാന്‍ ഖാന്റെ അനുയായികള്‍
Advertising

നാളെ നടക്കുന്ന റാലിക്ക് കോടതി അനുമതിയായതോടെ ആയിരങ്ങളാണ് തലസ്ഥാന നഗരി ലക്ഷ്യമാക്കി നീങ്ങുന്നത്.

നവാസ് ശരീഫ് സര്‍ക്കാരിനെതിരെ റാലിയുമായി പ്രതിപക്ഷ രാഷ്ട്രീയ നേതാവ് ഇംറാന്‍ ഖാന്റെ അനുയായികള്‍ പാകിസ്താന്‍ തെരുവില്‍. നാളെ നടക്കുന്ന റാലിക്ക് കോടതി അനുമതിയായതോടെ ആയിരങ്ങളാണ് തലസ്ഥാന നഗരി ലക്ഷ്യമാക്കി നീങ്ങുന്നത്. സമരക്കാര്‍ക്കെതിരായ പൊലീസ് നടപടി ശക്തമായി തുടരുകയാണ്.

പാനമ രേഖകളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുകയാണ് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന് തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമായ ഇംറാന്‍ ഖാന്‍ നാളെ തലസ്ഥാനനഗരിയായ ഇസ്‍ലാമാബാദില്‍ ബന്ദിനും റാലിക്കും ആഹ്വാനം ചെയ്തിരുന്നു. മാര്‍ച്ചിനെതിരായ നീക്കം കോടതി തടഞ്ഞതോടെ തലസ്ഥാനം ലക്ഷ്യമാക്കി നീങ്ങുകയാണ് അനുയായികള്‍. വഴിയിലെ തടസങ്ങള്‍ നീക്കാന്‍ ജെസിബികളുമുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇംറാന്‍ റാലിയില്‍ ചേരും. പലഭാഗത്തും പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. നിരവധി പേരെ അറസ്റ്റ് ചെയ്തു.

തീവ്രവാദികളെ നേരിടുന്ന വിഷയത്തില്‍ പാക് സൈന്യവും ഭരണകൂടവും തമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത് മോദിയുടെ താത്പര്യപ്രകാരമാണെന്ന് ഇംറാന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രക്ഷോഭത്തിന് രഹസ്യമായും പരസ്യമായും വിവിധ പാര്‍ട്ടികളുടെ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ റാലി സര്‍ക്കാരിന്റെ നിലനില്‍പിന് ഭീഷണിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News