യുഎന്‍ മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് സിറിയന്‍ വിമതര്‍ പിന്മാറി

Update: 2017-05-02 14:22 GMT
Editor : admin
യുഎന്‍ മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് സിറിയന്‍ വിമതര്‍ പിന്മാറി
Advertising

ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുന്നതായി സിറിയന്‍ വിമതര്‍

ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറുന്നതായി സിറിയന്‍ വിമതര്‍. ജനീവ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വിമതരില്‍ പ്രമുഖ ഗ്രൂപ്പായ ജെയ്ഷെ അല്‍ ഇസ്ലാം നിലപാട് വ്യക്തമാക്കിയത്. ബശറുല്‍ അസദിന്റെ ക്രിമിനല്‍ ഭരണം അവസാനിപ്പിക്കാത്ത പക്ഷം രാജ്യത്ത് സമാധാനമുണ്ടാകില്ലെന്നും ജെയ്ഷ് അല്‍ ഇസ്ലാം നേതാവ് മുഹമ്മ് അലോഷ് പറഞ്ഞു.

സിറിയയിലെ ആഭ്യന്തര പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാക്കാനായി ജനീവയില്‍ ചേര്‍ന്ന ചര്‍ച്ചക്ക് ശേഷവും വിമതര്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാന്‍ ബശാറുല്‍ അസദ് ഭരണ കൂടം തയ്യാറായിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ സിറിയയില്‍ വിമതര്‍ക്ക് നേരെയുള്ള വ്യോമാക്രമണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് സമാധാന ചര്‍ച്ചകളില്‍ നിന്നും പിന്‍വാങ്ങുന്നതായി പ്രമുഖ വിമത ഗ്രൂപ്പായ ജെയ്ഷെ അല്‍ ഇസ്ലാം വ്യക്തമാക്കിയത്. അസദിന്റെ ക്രിമിനല്‍ ഭരണം അവസാനിപ്പിക്കാത്ത പക്ഷം പ്രശ്ന പരിഹാരത്തിന് സാധ്യതയില്ലെന്നും ജെയ്ഷ് അല്‍ ഇസ്ലാം നേതാവ് മുഹമ്മദ് അലോഷ് പറഞ്ഞു.

സിറിയയിലെ നിരപരാധികളായ ജനങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കാന്‍ സിറിയക്കും റഷ്യക്കും മേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദം ചെലുത്തണമെന്നും മുഹമ്മദ് അലോഷ് ആവശ്യപ്പെട്ടു. അന്യായമായി ജയിലിലടച്ച വിമതരെ വിടാന്‍ അസദ് ഭരണകൂടം തയ്യാറായിട്ടില്ല. പലരെയും രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ തടവിലാക്കിയതെന്നും ജയിലില്‍ തടവുകാര്‍ ക്രൂര പീഡനം നേരിടുന്നുവെന്നും മുഹമ്മദ് അലോഷ് പറഞ്ഞു.
അസദ് ഭരണകൂട ക്രൂരതക്കെതിരെ പോരാട്ടം ശക്തമാക്കുമെന്നും മുഹമ്മദ് അലോഷ് പറഞ്ഞു. ശക്തമായ ഏറ്റുമുട്ടലിനൊടുവില്‍ ഐഎസില്‍ നിന്ന് രണ്ട് ഗ്രാമങ്ങള്‍ തിരിച്ചുപിടിച്ചതായും വിമത ഗ്രൂപ്പായ ജെയ്ഷ് അല്‍ ഇസ്ലം വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News