ക്യൂബയില്‍ ഫാക്ടറി നിര്‍മിക്കാന്‍ നെസ്‌ലെ ഒരുങ്ങുന്നു

Update: 2017-05-09 17:13 GMT
Editor : Ubaid
ക്യൂബയില്‍ ഫാക്ടറി നിര്‍മിക്കാന്‍ നെസ്‌ലെ ഒരുങ്ങുന്നു
Advertising

പുതിയ നിക്ഷേപ നിയമം പാസാക്കിക്കൊണ്ടും മറിയല്‍ മേഖലയില്‍ ടാക്സ് ഇളവുകള്‍ നല്‍കിക്കൊണ്ടും വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ക്യൂബ

ക്യൂബയില്‍ അറുപത് മില്യന്‍ ഡോളര്‍ ചെലവില്‍ ഫാക്ടറി നിര്‍മിക്കാന്‍ നെസ്‌ലെ ഒരുങ്ങുന്നു. ക്യൂബന്‍ സര്‍ക്കാരുമായി സഹകരിച്ച് നിര്‍മിക്കുന്ന ഫാക്ടറിയുടെ പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ക്കായി കമ്പനി വൈസ് പ്രസിഡന്റ് ഹവാനയിലെത്തി. ഐസ് ക്രീം നിര്‍മാണത്തില്‍ നിലവില്‍ ക്യൂബയുമായുള്ള കരാര്‍ നെ‌സ്‌ലെ 20 വര്‍ഷത്തേക്ക് കൂടി നീട്ടി.

കാപ്പി പൊടിയും ബിസ്കറ്റുമാണ് പുതിയ ഫാക്ടറിയില്‍ പ്രധാനമായും നിര്‍മിക്കുക. ക്യൂബയിലെ മറിയെല്‍ പ്രത്യേക വികസന മേഖലയിലാണ് ഫാക്ടറി സ്ഥാപിക്കുന്നത്. നെസ്‌ലെ വൈസ് പ്രസിഡന് ലോറെന്റ് ഫ്രെക്സിയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഹവാനയിലെത്തിയത്. പുതിയ നിക്ഷേപ നിയമം പാസാക്കിക്കൊണ്ടും മറിയല്‍ മേഖലയില്‍ ടാക്സ് ഇളവുകള്‍ നല്‍കിക്കൊണ്ടും വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ക്യൂബ. ഫക്ടറിയുടെ അമ്പത്തിയൊന്ന് ശതമാനം നിര്‍മാണ ചെലവും നെസ്‍ലെ വഹിക്കുമെന്ന് ലോറെന്റ് ഫ്രക്സി പറഞ്ഞു.

നിലവില്‍ ഐസ്ക്രീമിനും മിനറല്‍ വാട്ടറിനും നെസ്‌ലെ ഫാക്ടറികള്‍ ക്യൂബയിലുണ്ട്. 2019 ലാണ് പുതിയ ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കുക. മുന്നൂറ് പേര്‍ക്ക് തൊഴിലവസരം നല്‍കുമെന്നാണ് സ്വിസ് കന്പനിയായ നെസ്‍ലെയുടെ വാഗ്ദാനം.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News