അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി
മത്സര രംഗത്തുണ്ടായിരുന്ന 16 പേരെ പിന്തള്ളിയാണ് അമേരിക്കന്‍ പ്രസിഡനറ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒഹയോയില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷനിലാണ് ഔദ്യോഗിക പ്രഖ്യാപനം. യുഎസ് സ്പീക്കര്‍ ഓഫ് ദ ഹൌസ് പോള്‍ റയാന്‍ ആണ് ട്രംപിന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
അലബാമ സെനറ്റര്‍ ജെഫ്ഫേഴ്സണും ന്യൂയോര്‍ക്ക് പ്രതിനിധി ക്രിസ് കോളിങും ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയറും സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങി. എതിര്‍പ്പുകളില്ലാത്തതിനാല്‍ ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. മത്സര രംഗത്തുണ്ടായിരുന്ന 16 പേരെ പിന്തള്ളിയാണ് അമേരിക്കന്‍ പ്രസിഡനറ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രൈമറിയില്‍ 1725 പ്രതിനിധികളുടെ പിന്തുണയാണ് ട്രംപിന് ലഭിച്ചത്.
അടുത്തയാഴ്ച ഫിലാഡല്‍ഫിയിയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഡെമോക്രാട്ടിക് പാര്‍ട്ടി ഹിലരി ക്ലിന്റണെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും. എതിര്‍സ്ഥാനാര്‍ത്ഥിയായ ബേണി സാന്‍ഡേഴ്സ് നേരത്തെ ഹിലരിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.