ട്രംപും കാമറൂണും തമ്മിലുള്ള പോര് മുറുകുന്നു
അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി നല്ല ബന്ധം നിലനിറുത്താൻ കഴിഞ്ഞേക്കില്ലെന്ന് മുൻനിര റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർഥി ഡോണാൾഡ് ട്രംപ്.
ഡോണാൾഡ് ട്രംപ് ഡേവിഡ് കാമറൂണും തമ്മിലുള്ള പോര് മുറുകുന്നു. അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി നല്ല ബന്ധം നിലനിറുത്താൻ കഴിഞ്ഞേക്കില്ലെന്ന് മുൻനിര റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർഥി ഡോണാൾഡ് ട്രംപ്.
അമേരിക്കയിലേക്കു കുടിയേറുന്ന മുസ്ലിംകൾക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തണമെന്ന ട്രമ്പിന്റെ നിർദേശം പരാമർശിക്കവേ, ട്രമ്പ് വിവരമില്ലാത്തവനും വിഭാഗീതയ വളർത്തുന്നയാളും തെറ്റായി ചിന്തിക്കുന്ന വ്യക്തിയുമാണെന്ന് കാമറൂൺ അഭിപ്രായപ്പെട്ടിരുന്നു. ഐടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കെടുക്കവേയാണ് കാമറൂണുമായുള്ള ബന്ധം നല്ലതായേക്കില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടത്.
കാമറൂൺ തന്റെ പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിലും ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കുന്നതാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലണ്ടനിലെ പ്രഥമ മുസ്ലിം മേയർ സാദിഖ് ഖാനുമായും ട്രമ്പ് വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തനിക്ക് അജ്ഞതയുണ്ടെന്ന ഖാന്റെ പരാമർശം പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. മുസ്ലിംകൾക്ക് അമേരിക്കയോട് വിരോധമുണ്ടെന്നും കാര്യങ്ങൾ വ്യക്തമാകുന്നതു വരെ അവർക്ക് താത്കാലിക നിരോധനം ഏർപ്പെടുത്തണമെന്നുമുള്ള ട്രമ്പിന്റെ നിർദേശമാണ് വിവാദങ്ങൾക്കു കാരണമായത്. അമേരിക്കയുടെ എക്കാലത്തെയും മികച്ച സുഹൃദ് രാഷ്ട്രമാണ് ബ്രിട്ടൻ എന്നത് ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്.