ത്രിഡി പ്രിന്റഡ് ഇലക്ട്രിക് മിനി ബസുമായി ലോക്കല്‍ മോട്ടോഴ്‌സ്
ലോക്കല്‍ മോട്ടോഴ്‌സ് പുറത്തിറക്കുന്ന 'ഒല്ലി' ബസ് ഇലക്ട്രിക് ചാര്‍ജിലോടുന്ന ആദ്യ ഡ്രൈവറില്ലാ വാഹനമാണ്. 12 പേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറു ബസില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 30 ഓളം സെന്‍സറുകളാണുള്ളത്.
ത്രിഡി പ്രിന്റഡ് ഇലക്ട്രിക് മിനി ബസുമായി അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ലോക്കല്‍ മോട്ടോഴ്‌സ് രംഗത്ത്. ലോക്കല്‍ മോട്ടോഴ്‌സ് പുറത്തിറക്കുന്ന 'ഒല്ലി' ബസ് ഇലക്ട്രിക് ചാര്‍ജിലോടുന്ന ആദ്യ ഡ്രൈവറില്ലാ വാഹനമാണ്. 12 പേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറു ബസില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 30 ഓളം സെന്‍സറുകളാണുള്ളത്.
യാത്ര സംബന്ധിച്ച കാര്യങ്ങള്‍ യാത്രികര്‍ക്ക് ബസുമായി നേരിട്ട് സംസാരിക്കാമെന്നതാണ് ഒല്ലിയുടെ പ്രധാന പ്രത്യേകത.മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബസ് ഏത് റൂട്ടിലാണ് സഞ്ചരിക്കുന്നത്, എത്ര സമയത്തിനകം എത്തിച്ചേരും തുടങ്ങി വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാകും.
വാഹനത്തിന്റെ വിവിധ ബോഡി പാര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിന് മാത്രമാണ് നിലവില്‍ ത്രിഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നത്. ഐ.ബി.എം നിര്‍മ്മിച്ച 'വാട്ട്‌സണ്‍' ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് സംവിധാനത്തിലാണ് ബസ് പ്രവര്‍ത്തിക്കുന്നത്. ഇഷ്ടത്തിനനുസരിച്ച് യാത്രകളും ഇറങ്ങേണ്ട സ്ഥലവും നിയന്ത്രിക്കുന്നതാണ് വാട്ട്‌സണ്‍ സംവിധാനം. കാലാവസ്ഥ, പോകുന്ന വഴിയെക്കുറിച്ച വിവരങ്ങള്‍, അടുത്തുള്ള റസ്റ്റോറന്റുകള്‍ തുടങ്ങീ നിരവധി വിവരങ്ങളും ഇതുവഴി ലഭ്യമാകും.