ജപ്പാന് ചൈനയുടെ മുന്നറിയിപ്പ്

Update: 2017-05-24 04:17 GMT
ജപ്പാന് ചൈനയുടെ മുന്നറിയിപ്പ്
Advertising

ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജപ്പാന്റെ ഇടപെടലുണ്ടായാല്‍ ശക്തമായി തിരിച്ചടിയുണ്ടാകുമെന്നാണ് ചൈനയുടെ നിലപാട്.

തര്‍ക്കമേഖലയായ ദക്ഷിണ ചൈനാ കടലില്‍ ഇടപെടരുതെന്ന് ജപ്പാന് ചൈനയുടെ മുന്നറിയിപ്പ്. ജപ്പാന്റെ രണ്ടാമത്തെ വലിയ വിമാനവാഹിനിക്കപ്പല്‍ ദക്ഷിണ ചൈനാ കടലിന് സമീപമേഖലയില്‍ പ്രവേശിച്ചതോടെയാണ് ചൈന മുന്നറിയിപ്പ് നല്‍കിയത്.

ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജപ്പാന്റെ ഇടപെടലുണ്ടായാല്‍ ശക്തമായി തിരിച്ചടിയുണ്ടാകുമെന്നാണ് ചൈനയുടെ നിലപാട്. ജപ്പാന്‍റെ രണ്ടാമത്തെ വലിയ വിമാന വാഹിനിക്കപ്പല്‍ കാഗ തര്‍ക്കബാധിത മേഖലയിലേക്ക് പ്രവേശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരുന്നത്. ജപ്പാന്‍ വ്യോമസേന കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ പ്രതിരോധ തുറമുഖ മേഖലയാ യോക്കോഹാമയില്‍ നിന്ന് 248 മീറ്റര്‍ അകലെയാണ് കപ്പല്‍ നങ്കൂരമിട്ടത്. നിലവിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ജപ്പാന്‍റെ ശ്രമമെന്ന് ചൈന ആരോപിച്ചു. അന്തര്‍ദേശീയ സമൂഹത്തിന് മുന്നില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ച് ദക്ഷിണ ചൈനാ കടലിലെ പ്രശ്നങ്ങള്‍ വഷളാക്കാനാണ് ചൈന ശ്രമിക്കുന്നതെന്നാണ് ജപ്പാന്‍റെ വാദം.

Tags:    

Similar News