അമേരിക്കയിലേക്കുള്ള കുടിയേറ്റം ഉടന്‍ അവസാനിപ്പിക്കണമെന്ന് ട്രംപ്
അമേരിക്കയിലേക്കുള്ള കുടിയേറ്റം ഉടന്‍ അവസാനിപ്പിക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അധികാരത്തിലെത്തിയാല്‍ ഐഎസിനെ ഫലപ്രദമായി ചെറുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയിലേക്കുള്ള കുടിയേറ്റം ഉടന്‍ അവസാനിപ്പിക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അധികാരത്തിലെത്തിയാല്‍ ഐഎസിനെ ഫലപ്രദമായി ചെറുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎസിനെ ശക്തമായി നേരിടുമെന്ന് സ്ഥാനാര്‍ഥിത്വം സ്വീകരിച്ച് ട്രംപ് പറഞ്ഞു. രാജ്യപുരോഗതിക്കും സുരക്ഷക്കും നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയ അദ്ദേഹം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണേയും ശക്തമായി വിമര്‍ശിച്ചു. അമേരിക്ക അടുത്തിടെ സാക്ഷ്യം വഹിച്ച അക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പ്രസംഗം ആരംഭിച്ചത്. എത്രയും പെട്ടെന്ന് ഇതിനൊരു അവസാനം ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന കുടിയേറ്റത്തെ ചെറുക്കുമെന്ന് ട്രംപ് പറഞ്ഞു. പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച ട്രംപ് രാജ്യം മറന്ന കഠിനാധ്വാനികളായ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരിക്കും താനെന്ന് ഉറപ്പ് നല്‍കി. പ്രസംഗത്തിലുടനീളം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെ കടന്നാക്രമിക്കുകയായിരുന്നു ട്രംപ്. മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് കാമ്പയിനൊടുവില്‍ മത്സരരംഗത്തുണ്ടായിരുന്ന 17 പേരെ പിന്തള്ളിയാണ് ട്രംപ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. ഒഹായോവിലെ ക്ലീവന്‍ഡില്‍ നടന്ന കണ്‍വെന്‍ഷനില്‍ ട്രംപ് 1725 പേരുടെ പിന്തുണ നേടി.