വിജയ് മല്യക്ക് ബ്രിട്ടീഷ് പൌരത്വം ?

Update: 2017-05-28 10:47 GMT
Editor : admin
വിജയ് മല്യക്ക് ബ്രിട്ടീഷ് പൌരത്വം ?
Advertising

പ്രമുഖ ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്.

വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് ബ്രിട്ടീഷ് പൌരത്വമുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ഒന്‍പതിനായിരം കോടി രൂപയുടെ വായ്പ കുടിശിക വരുത്തിയ ശേഷം ബ്രിട്ടനിലേക്ക് കടന്ന മല്യയെ തിരിച്ചെത്തിക്കാനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുന്നതിനിടെയാണ് മല്യക്ക് ബ്രിട്ടീഷ് പൌരത്വമുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്. മല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി വിജയ് മല്യയുടെ പാസ്പോര്‍ട്ട് വിദേശകാര്യമന്ത്രാലയം റദ്ദ് ചെയ്തിരുന്നു. പാസ്പോര്‍ട്ട് റദ്ദാക്കിയതോടെ മല്യ ബ്രിട്ടണില്‍ താമസിക്കുന്നത് നിയമ വിരുദ്ധമാകുകയും ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ നിര്‍ബന്ധിതനാവുകയും ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ മല്യക്ക് ബ്രിട്ടീഷ് പൌരത്വമുണ്ടെങ്കില്‍ ഇന്ത്യക്ക് മല്യയെ തിരിച്ചെത്തിക്കാന്‍ കഴിയില്ല.

മല്യക്ക് ബ്രിട്ടീഷ് പൌരത്വമുണ്ടെന്നും മല്യ രാജ്യത്തെ വോട്ടറാണെന്നുമാണ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട്. നോര്‍ത്ത് ലണ്ടനിലെ തെവിനിലാണ് മല്യക്ക് വോട്ടവകാശമുള്ളത്. മല്യക്ക് അവിടെ ബിസിനസ്സ് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് രണ്ടാം തിയതിയാണ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. അതിന് ശേഷം അന്വേഷണ ഏജന്‍സി മല്യയോട് ഇന്ത്യയിലെത്തണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മല്യ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് മല്യയുടെ പാസ്പോര്‍ട്ട് റദ്ദ് ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ മല്യ രാജ്യത്തേക്ക് മടങ്ങി വരണമെന്ന് സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News